ഒപ്പം സിനിമയുടെ കന്നഡ റീമേയ്ക്ക്; ടീസർ

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം സിനിമയുടെ കന്നഡ റീമേയ്ക്ക് ടീസർ റിലീസ് ചെയ്തു. കവച എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ സൂപ്പർതാരം ശിവരാജ് കുമാർ ആണ് നായകനായി എത്തുന്നത്. ബേബി മീനാക്ഷി മലയാളത്തിലെ അതേകഥാപാത്രം കന്നഡയിലും അവതരിപ്പിക്കും.

അനുശ്രീയുടെ വേഷത്തിൽ ഇഷാ കോപ്പിക്കറും നെടുമുടി േവണുവിന്റെ വേഷത്തിൽ ജയപ്രകാശം എത്തും.  ജി.വി.ആർ. വാസു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബർ ഏഴിനു കവചം റിലീസ് ചെയ്യും.