കബാലി കണ്ട ഹെയ്ഡന്റെ പ്രതികരണം

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിങ്സ് താരവുമായിരുന്ന മാത്യു ഹെയ്ഡന്‍ ഇപ്പോള്‍ ഇന്ത്യയിലുണ്ട്. തമിഴ്നാട് പ്രീമിയർ ലീഗിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഹെയ്ഡന്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയാണ്. ഹെയ്ഡനാണ് ഇവരുടെ ബ്രാൻഡ് അംബാസിഡർ.

വരുന്ന സ്ഥലങ്ങളിലെല്ലാം ആരാധകർ മികച്ച സ്വീകരണമാണ് ഹെയ്ഡന് നൽകിയത്. ഇതിനിടെ സൂപ്പർസ്റ്റാർ രജനികാന്തിന്റെ ബ്ലോക്ബസ്റ്റർ ചിത്രം കബാലി കാണാനും അദ്ദേഹം സമയം കണ്ടെത്തി.

ചെന്നൈയിലെ ആൽബർട്ട് തിയറ്ററിൽ എത്തിയാണ് ഹെയ്ഡൻ കബാലി കണ്ടത്. രജനികാന്തിന്റെ അഭിനയവും സിനിമയും ഹെയ്ഡന് ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമ കണ്ടിറങ്ങിയ ശേഷം ‘മഗിഴ്ചി’ എന്നായിരുന്നു ഹെയ്ഡന്റെ പ്രതികരണം.