അന്‍സിബയുടെ ഗ്ലാമറുമായി പരഞ്ചോതി

ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായി അന്‍സിബ തമിഴില്‍ ഗാമറസായി എത്തുന്നു. പരഞ്ചോതി എന്ന പുതിയ ചിത്രത്തിലാണ് അന്‍സിബയുടെ ഗാമര്‍ പ്രകടനം.

ഒരു റൊമാന്റിക് കോമഡി ചിത്രമായ പരഞ്ചോതിയില്‍ അന്‍സിബയ്ക്കൊപ്പം ഷക്കീലയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സാരത്യ നായകനായെത്തുന്ന ചിത്രത്തില്‍ ഗീതയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ജൂണ്‍ 16 ന് ചിത്രം തിയേറ്ററുകളിലെത്തും.

ഗ്ലാമര്‍വേഷങ്ങള്‍ ചെയ്യാനില്ലെന്ന് പറഞ്ഞ അന്‍സിബയ്ക്ക് ഇപ്പോഴെന്താ പെട്ടന്നൊരു മനംമാറ്റമെന്നാണ് ആരാധകരുടെ ചിന്തമുഴുവന്‍. ചിത്രത്തിന്‍റേതായി ഇറങ്ങിയിരിക്കുന്ന ട്രെയിലറില്‍ അന്‍സിബയുടെ ഗ്ലാമര്‍ പ്രകടനം തന്നെയാണ് പ്രധാനആകര്‍ഷണം.