പ്രഭുദേവ നായകനാകുന്നു ; അഭിനേത്രി ടീസർ

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകനും നടനുമായ പ്രഭുദേവ നായകനായി എത്തുന്ന അഭിനേത്രി എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. തമന്നയും ആമി ജാക്സണുമാണ് നായികമാർ. എ എൽ വിജയ് ആണ് സംവിധാനം.

പ്രഭുദേവയുടെ കിടിലൻ ഡാൻസ് സ്റ്റെപ്പുകളാണ് ടീസറിന്റെ പ്രധാനആകർഷണം. തമിഴ്പതിപ്പിന്റെ പേര് കാന്ത എന്നാണ്. ആര്‍ ജെ ബാലാജി, സോനു സുദ് എന്നിവരാണ് മറ്റുതാരങ്ങൾ.