ബാംഗ്ലൂർ ഡെയ്സ് തമിഴ് ; ട്രെയിലർ കാണാം

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പ് ബാംഗ്ലൂര്‍ നാട്കളിന്റെ ട്രെയിലര്‍ പുറത്തു വന്നു. ആര്യ, ബോബി സിംഹ, ശ്രീദിവ്യ, റാണാ ദഗ്ഗുപതി, പാര്‍വ്വതി, റായ് ലക്ഷ്മി, സാമന്ത, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

മലയാളത്തിൽ നിന്ന് കഥയിൽ യാതൊരു മാറ്റവും കൂടാതെയാണ് തമിഴ് പതിപ്പ് എത്തുന്നത്. തെലുങ്ക് ഹിറ്റ് മേക്കര്‍ ഭാസ്‌കറാണ് തെലുങ്ക്, തമിഴ് പതിപ്പുകള്‍ സംവിധാനം ചെയ്യുന്നത്. കെവി ഗുഹനാണ് ഛായാഗ്രഹണം. ഗോപി സുന്ദറാണ് തമിഴ്, തെലുങ്ക് പതിപ്പുകളുടേയും സംഗീതസംവിധായകന്‍.

ദുല്‍ഖര്‍ സല്‍മാനായി ആര്യയും നിവിന്‍ പോളിയായി ബോബി സിംഹയും നസ്‌റിയ നസീമായി ശ്രീ ദിവ്യയും എത്തുന്ന ചിത്രത്തില്‍ പാര്‍വ്വതി ആര്‍ജെ സെറ എന്ന കഥാപാത്രത്തെ തന്നെ അവതരിപ്പിയ്ക്കുന്നു. റായ് ലക്ഷ്മിയാണ് ഇഷ തല്‍വാറിന്റെ വേഷത്തിലെത്തുന്നത്.

നിത്യ മേനോന്‍ അവതരിപ്പിച്ച നടാഷ എന്ന കഥാപാത്രത്തെ സമാന്ത അവതരിപ്പിയ്ക്കുന്നു. പ്രതാപ് പോത്തന്റെ വേഷത്തിൽ പ്രകാശ് രാജും കൽപന അവതരിപ്പിച്ച കഥാപാത്രത്തെ ശരണ്യയും പുനരവതരിപ്പിക്കും.