ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി

തമിഴ് സിനിമാ താരങ്ങളായ ബോബി സിംഹയും രശ്മി മേനോനും വിവാഹിതരായി. ഹിന്ദു ആചാരപ്രകാരം തിരുപ്പതിയിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

സിനിമയിലെ സുഹൃത്തുക്കൾക്കും മറ്റുമായി പിന്നീട് റിസപ്ഷൻ നടത്തും. വീട്ടുകാരുടെ സമ്മതത്തോടെ നടക്കുന്ന പ്രണയ വിവാഹമാണ് ഇത്. കഴിഞ്ഞ നവംബര്‍ 8നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

അല്‍ഫോന്‍സിന്‍റെ നേരം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് വട്ടി രാജയെന്ന ബോബിയെ. ഉറുമീന്റെ സിനിമയുടെ സെറ്റില്‍ വെച്ചാണ് രശ്മിയും ബോബിയും പ്രണയത്തിലാകുന്നത്. ജിഗര്‍ത്താണ്ഡ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ നടനാണ് സിംഹ.

വിവാഹത്തിന് ശേഷവും അഭിനയജീവിതം തുടരാനാണ് ഇരുവരുടെയും തീരുമാനം. കോ 2, പാമ്പു സട്ടൈ, മെട്രോ, ഇരൈവി തുടങ്ങിവയാണ് ബോബിയുടെ പുതിയ ചിത്രങ്ങൾ. ഹൈദരാബാദ് ലൗസ്‌റ്റോറിയാണ് രശ്മിയുടെ പുറത്തുവരാനുള്ള ചിത്രം.