ഞാൻ അജിത്തിനെ സാർ എന്നുവിളിക്കില്ല: വിശാൽ

അജിത്തിനെ ഒരിക്കലും തനിക്ക് സാറെന്ന് വിളിക്കാൻ കഴിയില്ലെന്ന് നടൻ വിശാൽ. അദ്ദേഹം നല്ലൊരു സുഹൃത്തിനെപ്പോലെയാണ് തന്നോട് പെരുമാറുന്നതെന്നും ഞങ്ങൾ തമ്മിൽ മറ്റൊരു പ്രശ്നവുമില്ലെന്നും വിശാൽ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ നടന്മാരെയും ഒരേപോലെയാണ് കാണുന്നതെന്നും ചിമ്പുവിനോട് ഒരു പകയുമില്ലെന്നും വിശാൽ വ്യക്തമാക്കി. സംഘടനയിൽ നിന്നുള്ള ചിമ്പുവിന്റെ രാജി തന്നെ ഞെട്ടിച്ചെന്നും ഇതുസംബന്ധിച്ച് ചർച്ചയിലാണെന്നും വിശാൽ പറഞ്ഞു.