ഗ്ലാമറായി നിവേദ; ജന്റിൽമാൻ ടീസർ

നാനി നായകനായി എത്തുന്ന ജന്റിൽമാൻ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. മലയാളി നടി നിവേദ തോമസ് ആണ് നായികയായി എത്തുന്നത്. തമിഴ് നടി സുരഭിയാണ് മറ്റൊരു പ്രധാനവേഷത്തിൽ. മോഹനകൃഷ്ണയാണ് സംവിധാനം.