മോഹൻലാലിന്റെ തെലുങ്ക് ചിത്രം; ഫസ്റ്റ്ലുക്ക് കാണാം

മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21ന് ആരാധകർക്ക് ഡബിൾ ട്രീറ്റ്. ബിഗ് ബഡ്ജറ്റ് ചിത്രമായ പുലിമുരുകന്റെ ടീസറിന് പിന്നാലെ മറ്റൊരു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് കൂടി പുറത്തുവന്നിരിക്കുന്നു.

ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്റെ ഫസ്റ്റ് ലുക്ക് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. നൂറ് കോടിയിലാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, നിത്യാ മേനോന്‍, സമാന്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. പോസ്റ്ററിൽ മലയാളി നടൻ റഹ്മാനെയും മോഹൻലാലിനൊപ്പം കാണാം.

അതിനിടെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പുലിമുരുകന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാലിന്റെ പിറന്നാൾ സമ്മാനമായാണ് ടീസർ അണിയിച്ചൊരുക്കിയിരിക്കുന്നത്.

മുരുകൻ എന്ന കഥാപാത്രത്തിന്റെ കാരക്ടർ ഇൻട്രോ ആണ് ടീസർ. മുണ്ട് മടക്കിക്കുത്തും മീശപിരിയും അങ്ങനെ ലാലേട്ടന്റെ ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയ ഹെവി മാസ് ടീസർ തന്നെ. ലാല്‍ ആണ് ടീസറിലുള്ള മറ്റൊരു താരം.ഒരു മിനിട്ട് 21 സെക്കൻഡ് ആണ് ടീസറിന്റെ ദൈർഘ്യം.