ജെഡി ചക്രവർത്തി വിവാഹിതനായി

നടനും സംവിധായകനുമായ ജെഡി ചക്രവർത്തി വിവാഹിതനായി. നടി അനുകൃതി ശർമയാണ് വധു. ബന്ധുക്കളും അടുത്തസുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ദീർഘനാൾ നീണ്ട പ്രണയത്തിന് ശേഷമാണ് വിവാഹം.

രാം ഗോപാല്‍ വര്‍മയുടെ സത്യ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ചിത്രങ്ങളില്‍ തന്റേതായ ഇടംനേടിയ നടനാണ്.

ആര്യ നായകനായി എത്തിയ സര്‍വം, വിക്രം പ്രഭുവിന്‍റെ അറിമ നന്പി എന്നീ തമിഴ് ചിത്രങ്ങളില്‍ തിളങ്ങിയ മമ്മൂട്ടി ചിത്രമായ ഭാസ്കര്‍ ദ് റാക്സലില്‍ വില്ലനായി എത്തിയിരുന്നു.

രാം ഗോപാൽ വർമയുടെ സാവിത്രി എന്ന ചിത്രത്തിലൂടെ വിവാദനായികയായി മാറിയ നടിയാണ് അനുകൃതി. സിനിമയുടെ പോസ്റ്റർ തന്നെ വലിയ വിവാദമായിരുന്നു.