ആറുലക്ഷത്തിൽ നിന്ന് ഒരുകോടിയിലെത്തിയ രാകുൽ

പഞ്ചാബി ബ്യൂട്ടി രാകുൽ പ്രീത് സിങ് ആണ് ടോളിവുഡിലെ താരറാണി. ഒരു ചിത്രത്തിന് ഒരു കോടിക്ക് മുകളിലാണ് താരസുന്ദരിയുടെ പ്രതിഫലവും. ഇത്രയും ഉയരങ്ങളിലെത്തിയിട്ടും വന്ന വഴി മറക്കാൻ രാകുലിന് കഴിയില്ല. സഹനടിയായി സിനിമയിലെത്തി കഷ്ടപ്പെട്ടാണ് മുൻനിര നടിയായി മാറിയത്.

വലിയ നടിയായതിന്റെ അഹങ്കാരമോ മറ്റൊ ഒന്നും തന്നെ താരത്തിനില്ല. ഒരു അഭിമുഖത്തിൽ പ്രതിഫലത്തെക്കുറിച്ച് താരത്തോട് ചോദിക്കുകയുണ്ടായി. തനിക്ക് അർഹിക്കുന്നത് ആണ് പ്രതിഫലമായി ലഭിക്കുന്നതെന്നായിരുന്നു രാകുലിന്റെ മറുപടി. മാത്രമല്ല അഭിനയിച്ച ആദ്യ ചിത്രത്തിൽ ആറു ലക്ഷം രൂപ മാത്രമായിരുന്നു പ്രതിഫലമെന്നും താരം വെളിപ്പെടുത്തി.

രാകുലിന് ഇപ്പോൾ തന്നെ കൈനിറയെ ചിത്രങ്ങളാണ്. രാം ചരൺ നായകനാകുന്ന ധ്രുവ, മഹേഷ് ബാബുവിന്റെ പുതിയ ചിത്രം, നാഗ ചൈതന്യയുടെ പുതിയ പ്രോജക്ട്. അങ്ങനെ വരുന്നതെല്ലാം ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ.