സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു

തമിഴകത്തെ സൂപ്പര്‍താരദമ്പതികളായ സൂര്യയും ജ്യോതികയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. സൂര്യ തന്നെയാണ് ഇതുസംബന്ധിച്ചുള്ള സൂചന നല്‍കിയത്.

ഞങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്നും ഒരു തിരക്കഥ തയാറാണെന്നും സൂര്യ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും വെളിപ്പെടുത്താന്‍ ആകില്ലെന്നും സൂര്യ വിശദമാക്കി.

സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തിലാണ്‌ ജ്യോതികയും സൂര്യയും അവസാനമായി ഒന്നിച്ച്‌ അഭിനയിച്ചത്‌. ചിത്രത്തില്‍ ഇരുവരും കേന്ദ്ര കഥാപാത്രത്തെയാണ്‌ അവതരിപ്പിച്ചത്‌. വിവാഹത്തിന്‌ ശേഷം പരസ്യ ചിത്രങ്ങളിലല്ലാതെ സിനിമയില്‍ ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിട്ടില്ല.

വിവാഹത്തിനു ശേഷം കുടുംബ ജീവിതത്തില്‍ ഒതുങ്ങിക്കൂടിയ ജ്യോതിക ഹൗ ഓള്‍ഡ്‌ ആര്‍ യുവിന്റെ തമിഴ്‌ പതിപ്പിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായിരുന്നു. 36 വയതിനിലേ എന്ന ചിത്രം തമിഴ്നാട്ടില്‍ സൂപ്പര്‍ഹിറ്റ് ആണ്.