തൃഷയുടെ പുതിയ കൂട്ടുകാരന്‍

നിര്‍മാതാവ് വരുണ്‍ മണിയനുമായുള്ള പ്രണയതകര്‍ച്ചയൊന്നും നടി തൃഷയെ യാതൊരു രീതിയിലും ബാധിച്ചിട്ടില്ല. പുതിയ അഞ്ചു ചിത്രങ്ങളിലാണ് നടി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മാത്രമല്ല ഒഴിവ് സമയങ്ങള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലസിച്ച് നടക്കുകയുമാണ്.

തെന്നിന്ത്യന്‍ ഹീറോ റാണ ദഗുപതിയുമായി തൃഷ ആദ്യകാലത്ത് പ്രണത്തിലായിരുന്നു. പിന്നീട് പലകാരണങ്ങളാല്‍ ഇവര്‍ പിരിയുകയുണ്ടായി. എന്നാല്‍ ഇവര്‍ വീണ്ടും അടുക്കുന്നതായി ചില പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നു.

തെലുങ്ക് നടന്‍ മഞ്ജു മനോജിന്‍റെ വിവാഹത്തിനാണ് തൃഷയും ദഗുപതിയും ഒരുമിച്ചെത്തിയത്. ഇവര്‍ രണ്ടു പേരും ഒരുപാട് നേരം പരസ്പരം സംസാരിക്കുകയും വീണ്ടും നല്ല സുഹൃത്തുക്കളുമായെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്. എന്നാല്‍ ഒരുമിച്ച് ചിത്രമെടുക്കുന്നതില്‍ നിന്നും ഇവര്‍ ഒഴിഞ്ഞ് മാറി.

ഹന്‍സിക, ആര്യ, വിക്രം പ്രഭു, നാനി എന്നിവരും വിവാഹചടങ്ങില്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.