വിക്രം കൊളേജില്‍ എന്‍റെ സീനിയര്‍: അരവിന്ദ് സ്വാമി

തനി ഒരുവന്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് അരവിന്ദ് സ്വാമി. ഇനിയൊരു തിരിച്ചുവരവ്‌ അസാധ്യം എന്ന് വിധിയെഴുതിയ വിമര്‍ശകര്‍ക്കൊരു മറുപടി കൂടിയാണ് സിദ്ധാര്‍ഥ് അഭിമന്യു എന്ന അദ്ദേഹത്തിന്‍റെ കഥാപാത്രം.

ചിത്രത്തിലൂടെ കഥാപാത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ അരവിന്ദ് സ്വാമി സന്തോഷത്തിലാണ്. ട്വിറ്ററില്‍ ആരാധകരോട് കഥാപാത്രത്തിന്‍റെ വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ആരാധകന്‍ അരവിന്ദ് സ്വാമിയോട് ഒരു ചോദ്യം ചോദിച്ചു. തമിഴ്സൂപ്പര്‍താരം വിക്രത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ആരാധകന്‍റെ ആവശ്യം.

ഉത്തരം കേട്ടപ്പോള്‍ െ‍ഞട്ടിയത് ഇരുതാരങ്ങളുടെയും ആരാധകരാണ്. വിക്രവും അരവിന്ദ് സ്വാമിയും പഠിച്ചത് ഒരേ കൊളേജില്‍. മറ്റൊരു രസകരായ കാര്യം അരവിന്ദ് സ്വാമിയുടെ സീനിയര്‍ ആയിരുന്നു വിക്രം. വര്‍ഷങ്ങളായി വിക്രത്തിനോട് നല്ലഅടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും അരവിന്ദ് സ്വാമി പറഞ്ഞു.

ഈ സംഭവം സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയായി കഴിഞ്ഞു. വിക്രം താങ്കളെ റാഗ് ചെയ്തിട്ടുണ്ടോ? കൊളേജില്‍ നിങ്ങള്‍ എങ്ങനെയായിരുന്നു? എന്നിങ്ങനെ രസകരമായ കമന്‍റുകളാണ് പിന്നീട് ഇതിന് പുറകെ വന്നത്.