ഓണക്കാലം വന്നാൽ മലയാളികളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിവരുന്ന പാട്ടാണ് ‘തിരുവാവണിരാവ്... മനസ്സാകെ നിലാവ്...’ ഫോണിന്റെ റിങ്ടോൺ, വാട്സാപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റ സ്റ്റോറി, വ്ലോഗ് തുടങ്ങി എവിടെത്തിരിഞ്ഞുനോക്കിയാലും ‘തിരുവാവണി രാവാ’ണ്. പഴയ തലമുറയ്ക്ക് ‘ഉത്രാടപ്പൂനിലാവേ വാ’യും ‘പൂവിളി പൂവിളി

ഓണക്കാലം വന്നാൽ മലയാളികളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിവരുന്ന പാട്ടാണ് ‘തിരുവാവണിരാവ്... മനസ്സാകെ നിലാവ്...’ ഫോണിന്റെ റിങ്ടോൺ, വാട്സാപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റ സ്റ്റോറി, വ്ലോഗ് തുടങ്ങി എവിടെത്തിരിഞ്ഞുനോക്കിയാലും ‘തിരുവാവണി രാവാ’ണ്. പഴയ തലമുറയ്ക്ക് ‘ഉത്രാടപ്പൂനിലാവേ വാ’യും ‘പൂവിളി പൂവിളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണക്കാലം വന്നാൽ മലയാളികളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിവരുന്ന പാട്ടാണ് ‘തിരുവാവണിരാവ്... മനസ്സാകെ നിലാവ്...’ ഫോണിന്റെ റിങ്ടോൺ, വാട്സാപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റ സ്റ്റോറി, വ്ലോഗ് തുടങ്ങി എവിടെത്തിരിഞ്ഞുനോക്കിയാലും ‘തിരുവാവണി രാവാ’ണ്. പഴയ തലമുറയ്ക്ക് ‘ഉത്രാടപ്പൂനിലാവേ വാ’യും ‘പൂവിളി പൂവിളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണക്കാലം വന്നാൽ മലയാളികളുടെ ഹൃദയത്തിലേക്ക് ഓടിക്കയറിവരുന്ന പാട്ടാണ് 

‘തിരുവാവണിരാവ്...

ADVERTISEMENT

മനസ്സാകെ നിലാവ്...’ 

ഫോണിന്റെ റിങ്ടോൺ, വാട്സാപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റ സ്റ്റോറി, വ്ലോഗ് തുടങ്ങി എവിടെത്തിരിഞ്ഞുനോക്കിയാലും ‘തിരുവാവണി രാവാ’ണ്. പഴയ തലമുറയ്ക്ക് ‘ഉത്രാടപ്പൂനിലാവേ വാ’യും ‘പൂവിളി പൂവിളി പൊന്നോണമായി’യും അടക്കമുള്ള ഗാനങ്ങളാണ് ഓണത്തിന്റെ ഈണമായി മനസ്സിലുള്ളതെങ്കിൽ പുതുതലമുറയുടെ മനസ്സിൽ ആ സ്ഥാനം ‘തിരുവാവണി രാവി’നാണെന്ന് നിസ്സംശയം പറയാം. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ ഗാനരചയിതാവ് ഡോ.മനുമഞ്ജിത്താണ് ഈ ഗാനമെഴുതിയത്. ഈ ഓണക്കാലത്തും കൈനിറയെ ഹിറ്റുഗാനങ്ങളുമായി നിൽക്കുന്ന മനുമഞ്ജിത്ത് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

 

തിരുവാവണി രാവില്ലാതെ നമുക്കെന്ത് ഓണം?

ADVERTISEMENT

 

എന്റെ ഓണക്കാലങ്ങളെ ‘തിരുവാവണി രാവി’നു മുൻപും ‘തിരുവാവണി രാവി’നു ശേഷവും എന്നു വേർതിരിക്കാം. അപ്രതീക്ഷിതമായി സംഭവിച്ച പാട്ടാണത്. ‘ജേക്കബിന്റെ സ്വർഗരാജ്യം’ 2016ലെ വിഷുക്കാലത്ത് റിലീസ് ചെയ്ത സിനിമയാണ്. രാത്രിയിൽ ഓണമാഘോഷിക്കുകയെന്നത് നമുക്ക് പരിചയമില്ലാത്ത പരിപാടിയാണ്. പക്ഷേ ഗൾഫിലെ പ്രവാസികൾ അവരുടെ തിരക്കുകൾക്കിയിൽ ലഭിക്കുന്ന സമയത്താണല്ലോ ഓണാഘോഷം നടത്താറുള്ളത്. അത് ചിലപ്പോൾ രാത്രിയാവാം. ‘നല്ലൊരു ഓണപ്പാട്ട് വന്നിട്ട് കുറേക്കാലമായില്ലേ, ഈ ഒരു ആശയം മനസ്സിൽവച്ച് ഒരു പാട്ട് തയാറാക്ക്’ എന്നാണ് സിനിമയുടെ സംവിധായകൻ വിനീത് ശ്രീനിവാസൻ എന്നോടുപറഞ്ഞത്. 

 

പാട്ടിന്റെ വരികളെഴുതി ഈണമിടുന്ന പരമ്പരാഗത രീതി മതിയെന്നും സംഗീതസംവിധായകൻ തീരുമാനിച്ചിരുന്നു. അങ്ങനെയാണ് രാവും നിലാവുമൊക്കെയുള്ള ഒരു ഓണപ്പാട്ട് എഴുതിയത്. ശബരിമലക്കാലത്ത് വിശ്വാസികൾ അലമാരയിൽനിന്ന് കറുപ്പുമുണ്ട് എടുത്ത് ഉടുക്കാറുണ്ട്. സന്നിധാനത്തുനിന്ന് തിരിച്ചുവന്നാൽ അത് അലക്കിമടക്കി അലമാരയിൽവച്ചു പൂട്ടും. പിന്നെ അടുത്ത മണ്ഡലക്കാലത്താണ് കറുപ്പുമുണ്ട് വീണ്ടുമെടുക്കുക. അതുപോലെയാണ് ഓണക്കാലത്ത് ‘തിരുവാവണി രാവ്’ എന്ന് തോന്നിപ്പോവാറുണ്ട്. ഓണം സീസണെത്തിയാൽ എവിടെനിന്നാണെന്നറിയില്ല, ഈ പാട്ട് കയറിവരും. കുഞ്ഞിരാമായണം ഇറങ്ങിയ കാലത്ത് ‘തുമ്പപ്പൂവേ സുന്ദരി’ ഓണം സീസണിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തവണയും ഉണ്ണിമേനോനും സിത്താരയ്ക്കും വേണ്ടി രണ്ട് ഓണപ്പാട്ടുകൾ എഴുതിയിട്ടുണ്ട്്.

ADVERTISEMENT

 

ഓണക്കാലവും പാട്ടെഴുത്തും തമ്മിൽ ബന്ധമുണ്ടോ?

 

ഗിരീഷ് പുത്തഞ്ചേരിയെപ്പോലുള്ളവർ എഴുതിയ ‘തിരുവോണക്കൈനീട്ടം’ പോലുള്ള കാസറ്റുകൾ ഇറങ്ങിയിരുന്ന ഓണക്കാലം ഓർമയിലുണ്ട്. തമാശയുടെ ടച്ചുള്ള പാട്ടുകൾ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. കുട്ടിക്കാലത്ത് ഓണക്കാലമായാൽ ‘ദേ മാവേലികൊമ്പത്തും’ ‘ഓണത്തിനിടയ്ക്ക് പുട്ടുകച്ചവട’വും പോലുള്ള തമാശ കാസറ്റുകൾ കേട്ടാണ് വളർന്നത്. തമാശ നിറഞ്ഞ പാട്ടെഴുതാനാണ് ഏറെയിഷ്ടം. ഒരിത്തിരി തമാശ വരികളിൽ നിറച്ചുവച്ച പാട്ടു കുഞ്ഞിരാമായാണത്തിലെ ‘സൽസ’, ലവ് ആക്ഷൻ ഡ്രാമയിലെ ‘കുടുക്കുപൊട്ടിയ കുപ്പായം’, തീവണ്ടിയിലെ ‘ഒരു തീപ്പെട്ടിക്കുംവേണ്ട’,  വിക്രമാദിത്യനിലെ ടൈറ്റിൽസോങ്, അടികപ്യാരേ കൂട്ടമണിയിലെ ‘ഉല്ലാസഗായികേ’, ആടിലെ ‘ചിങ്കാരിയാട്’, ‘മുത്താണീ പാപ്പൻ’, അബുഭീകരൻ, കക്ഷി അമ്മിണിപ്പിള്ളയിലെ ‘ഉയ്യാരം പയ്യാരം’ തുടങ്ങിയ പാട്ടുകൾ ഇങ്ങനെയുള്ള ശ്രമങ്ങളാണ്.

 

ഓർമയിലെ ഓണാഘോഷം എങ്ങനെയാണ്?

 

തുമ്പപ്പൂ വിരിഞ്ഞുനിൽക്കുന്നതുകണ്ട് ഓണക്കാലമെത്തിയെന്നറിഞ്ഞ അവസാനതലമുറയിലെ കണ്ണികളാണ് നമ്മൾ. കൊന്നപ്പൂ വിരിയുന്നതുകണ്ട് വിഷുക്കാലമെത്തിയെന്ന് ഇന്നത്തെ തലമുറ തിരിച്ചറിയുന്നുണ്ടാവുമോ? ടിവിയിൽ ഓണപ്പരസ്യം കണ്ടുതുടങ്ങുമ്പോഴും പത്രമാസികകളിൽ ഓണം ഓഫർ പരസ്യം വരുമ്പോഴുമാണ് ഓണക്കാലമായെന്ന് ഇപ്പോൾ തിരിച്ചറിയാറുള്ളത്.

 

പത്താംക്ലാസുവരെ ഞാൻ വയനാട്ടിലായിരുന്നു. അച്ഛന്റെ വീട് വടകരയിലും അമ്മയുടെ വീട് കോഴിക്കോട്ടുമാണ്. ഓണക്കാലത്ത് ഏറ്റവും വലിയ സന്തോഷം എല്ലാവരും ഒത്തുകൂടി ആഘോഷിക്കുന്നു എന്നതായിരുന്നു. ഓണക്കാലത്താണ് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പോവുകയെന്നതാണ് മറ്റൊരു സന്തോഷം. ഓണക്കാലത്തിന്റെ ശാലീനതയും പ്രണയവും ഗൃഹാതുരതയുമൊക്കെ ‘കടക്കണ്ണിൻ മഷി മിന്നും മുറപ്പെണ്ണിൻ കവിളത്ത്’ എന്ന വരികളിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

 

കുടുംബവിശേഷം എന്താണ്?

 

അത്തോളിക്കും ഉള്ളിയേരിക്കുമിടയിൽ കുന്നത്തറ ‘അനുഗ്രഹ’യിലാണ് താമസിക്കുന്നത്. എന്റെ വീട്ടിൽ എല്ലാത്തരം മരുന്നും ലഭിക്കും.ഹോമിയോ ഡോക്ടറാണ് ഞാൻ. ഭാര്യ ഹിമ ആയുർവേദ ഡോക്ടറാണ്. ഏകമകൾ പ്രണതിയെ കല്യാണിയെന്നാണ് വീട്ടിൽ വിളിക്കുന്നത്. എന്റെ അനിയത്തി മെഡിക്കൽകോളജിൽ ഇഎൻടി ബിരുദാനന്തരപഠനം പൂർത്തിയാക്കി.  അച്ഛൻ സുരേന്ദ്രൻ കോഓപ്പറേറ്റീവ് ബാങ്കിൽനിന്ന് മാനേജരായി വിരമിച്ചു. അമ്മ ഉഷാദേവി അത്തോളി സ്കൂളിൽ അധ്യാപികയായിരുന്നു.

 

നേരുന്നു, ഓണാശംസകൾ...

 

ലോകമാകെ മഹാമാരിയുടെ കാലത്ത് ദുരിതത്തിലാണല്ലോ. ഇതൊക്കെ മാറി സന്തോഷവും സമാധാനവും തിരികെവരട്ടെയെന്നാണ് ഈ ഓണക്കാലത്ത് ആശംസിക്കാനുള്ളത്...

 

English Summary: Interview with Lyricist and Poet Manu Manjith