പുതിയ അവസരങ്ങൾകാത്ത് നവീൻ മാരാർ

‍Nenjodu Cherthu

ആരാകണം ഗാനരചയിതാവ് എന്ന് സംവിധായകൻ തീരുമാനിക്കും. സംഗീത സംവിധായകൻ അല്ല സിനിമയുടെ സംവിധായകൻ.ഇത്രയേറെ മികച്ച ഗാനങ്ങളൊരുക്കിയിട്ടും പുതിയ അവസരങ്ങൾ ഇല്ലാതായതിന് ഗാനരചയിതാവ് നവീൻ പറയുന്ന കാരണങ്ങൾ ഇങ്ങനെയാണ് - സിനിമയിൽ പാട്ടെഴുതണമെങ്കിൽ കഴിവുമാത്രമുണ്ടായാൽ പോരാ... നല്ല രാശിയും അതിലേറെ ഉന്നത ബന്ധങ്ങളും വേണം. സംഗീതസംവിധായകന് ഗാനരചനയിൽ അഭിപ്രായങ്ങൾ പറയാമെന്നുള്ളതല്ലാതെ തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം ഇല്ലെന്നാണ് നവീൻ പറയുന്നത് . ഇത്തരത്തിലുള്ള കടമ്പകൾ കടന്ന് വെള്ളിത്തിരയിൽ നിലനിൽക്കുക എന്നത് ഒരൽപം ശ്രമകരമാണ് .

ആദ്യമായി പാട്ടെഴുതിയ മലയാള സിനിമയും അതിലെ ഗാനങ്ങളും വളരെ ഹിറ്റായി. എന്നിട്ടും തനിക്കു പുതിയ അവസരങ്ങൾ കിട്ടുന്നില്ലെന്ന് നവീൻ മാരാർ.

‍Ee Mazha Megham

മലയാളത്തിൽ അടുത്തകാലത്തായി പുറത്തിറങ്ങിയതിൽ എല്ലാരീതിയിലും വിത്യസ്തതയും പുതുമയും കൊണ്ടുവന്ന ചിത്രമെന്ന നിലയിൽ ഒരുപാട് അംഗീകാരങ്ങളും അതോടൊപ്പം നിവിൻ പോളി, നസ്രിയ എന്നിവരുടെ കരിയർഗ്രാഫ് ഉയർത്തുകയും ചെയ്ത ഓം ശാന്തി ഓശാന എന്ന പ്രണയചിത്രത്തിലെ ഹിറ്റ്ഗാനങ്ങളുടെ രചയിതാക്കളിൽ ഒരാളാണ്് നവീൻ മാരാർ.

സിനിമയുടെ കഥയും കഥാപാത്രങ്ങളെയും പോലെതന്നെ ഇതിലെ ഗാനങ്ങളും പ്രേക്ഷകപ്രീതി നേടിയവയായിരുന്നു. ചിത്രത്തിലെ ഈ മഴമേഘം .. എന്നുതുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് രമ്യ നമ്പീശനാണ്.

ഒരു സിനിമയിലെ എല്ലാഗാനങ്ങളും പ്രക്ഷകർ സ്വീകരിക്കുക എന്നത് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. അങ്ങനെയിരിക്കെ ആദ്യമായി ചെയ്ത സിനിമയിലെയും (ഓം ശാന്തി ഓശാന) ആൽബത്തിലെയും (യുവ് – നെവിൻ പോളി, നസ്രിയ) ഗാനങ്ങൾ ഹിറ്റ്ചാർട്ടിൽ സ്ഥാനം നേടിയിട്ടും ഈ വിജയങ്ങളൊന്നും തന്നെ പോരാ പുതിയഅവസരങ്ങൾ തേടിയെത്താൻ എന്നതാണ് നവീൻ മാരാരുടെകരിയർഗ്രാഫ് കാണിക്കുന്നത് .

‍Sneham Cherum Neram