അനിയത്തി റീനു ടോമിയുടെ മകളുടെ മാമ്മോദീസ ചിത്രങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി. പള്ളിയുടെ ഉള്ളിൽ നിന്നെടുത്ത കുടുംബചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തു. ‘കുട്ടിമാണിയുടെ മാമ്മോദീസ’ എന്ന അടിക്കുറിപ്പോടെയാണ് റിമി ചിത്രങ്ങള്‍ പങ്കുവച്ചത്. റിമി കുഞ്ഞിനെ എടുത്തു പിടിച്ചു നിൽക്കുന്നതിന്റെ ചിത്രം ഇതിനോടകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനിയത്തി റീനു ടോമിയുടെ മകളുടെ മാമ്മോദീസ ചിത്രങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി. പള്ളിയുടെ ഉള്ളിൽ നിന്നെടുത്ത കുടുംബചിത്രങ്ങളും ഗായിക പോസ്റ്റ് ചെയ്തു. ‘കുട്ടിമാണിയുടെ മാമ്മോദീസ’ എന്ന അടിക്കുറിപ്പോടെയാണ് റിമി ചിത്രങ്ങള്‍ പങ്കുവച്ചത്. റിമി കുഞ്ഞിനെ എടുത്തു പിടിച്ചു നിൽക്കുന്നതിന്റെ ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിനെ നെഞ്ചോടു ചേർത്ത് ഏറെ കരുതലോടെ മുഖത്തേയ്ക്കു നോക്കുന്ന റിമിയാണ് ചിത്രത്തിൽ.  

ADVERTISEMENT

ഫ്ലോറൽ സാരിയും പച്ച നിറത്തിലുള്ള ബ്ലൗസും അണിഞ്ഞാണ് റിമി മാമ്മോദീസ ചടങ്ങിൽ സംബന്ധിച്ചത്. ഗായികയുടെ സിംപിൾ സാരിയും സ്റ്റൈലിഷ് ലുക്കും ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. സഹോദരി റീനു ടോമി, ഭർത്താവ് രാജു, ഇരുവരുടെയും മൂത്ത മകൻ, റിമിയുടെ സഹോദരനും നടി മുക്തയുടെ ഭർത്താവുമായ റിങ്കു ടോമി, മകൾ കൺമണി എന്നു വിളിക്കുന്ന കിയാര എന്നിവർക്കൊപ്പമുള്ള കുടുംബചിത്രവും റിമി ടോമി പങ്കുവച്ചു. എല്ലാവരും മാസ്ക് ധരിച്ചാണ് മാമ്മോദീസ ചടങ്ങിൽ സംബന്ധിച്ചത്.

ADVERTISEMENT

കഴിഞ്ഞ വർഷം ഡിസംബർ ആദ്യവാരമാണ് റീനുവിനും രാജുവിനും രണ്ടാമത്തെ കുഞ്ഞു പിറന്നത്. ഇസബെൽ എന്നാണു മകൾക്കു പേരിട്ടിരിക്കുന്നത്. തങ്ങളുടെ കുടുംബത്തിനു ദൈവം നൽകിയ ക്രിസ്മസ് സമ്മാനമാണിതെന്നു കുറിച്ചുകൊണ്ട് റിമി സന്തോഷം പങ്കുവച്ചിരുന്നു. റീനുവിന്റെ മറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. അനിയത്തിയുടെ കുഞ്ഞിനെ താലോലിക്കുന്നതിന്റെ ചിത്രങ്ങൾ റിമി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.