കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടു പാടി സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായ റാണു മണ്ഡൽ വീണ്ടും വാർത്തകളിൽ നിറയുന്നു. പാട്ടിലൂടെയാണ് ഇത്തവണയും റാണു ചർച്ചാവിഷയമായിരിക്കുന്നത്. അടുത്തിടെ ട്രെൻഡിങ്ങായ ശ്രീലങ്കൻ ഗാനം ‘മനികാ മാകെ ഹിതേ’ ആണ് റാണു ആലപിച്ചത്. ഇത്തവണ ഗായികയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്തയിലെ റെയിൽവേ സ്റ്റേഷനിലിരുന്ന് ഉപജീവനത്തിനായി പാട്ടു പാടി സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായ റാണു മണ്ഡൽ വീണ്ടും വാർത്തകളിൽ നിറയുന്നു. പാട്ടിലൂടെയാണ് ഇത്തവണയും റാണു ചർച്ചാവിഷയമായിരിക്കുന്നത്. അടുത്തിടെ ട്രെൻഡിങ്ങായ ശ്രീലങ്കൻ ഗാനം ‘മനികാ മാകെ ഹിതേ’ ആണ് റാണു ആലപിച്ചത്. 

ADVERTISEMENT

ഇത്തവണ ഗായികയുടെ ആലാപനത്തിൽ പ്രേക്ഷകർ അസന്തുഷ്ടരാണ്. ആലാപനം അരോചകമാണെന്നും എന്തിനാണ് ഇങ്ങനെ അലറുന്നത് എന്നുമാണ് പ്രേക്ഷകരുടെ ചോദ്യം. ഒരു മികച്ച ഗാനത്തെ ഇങ്ങനെ പാടി നശിപ്പിക്കേണ്ടിയിരുന്നില്ല എന്നും ചിലർ കുറിച്ചു. റാണുവിന്റെ പാട്ട് കേട്ട് ചെവി പൊട്ടിപ്പോകുന്നു എന്നാണ് വിഡിയോയ്ക്കു താഴെ മറ്റുചിലർ കമന്റുകളിട്ടത്. ഗായികയെക്കുറിച്ചുള്ള ട്രോളുകളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 

ADVERTISEMENT

ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാർ കാ നഗ്മാ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു മണ്ഡൽ സമൂഹമാധ്യമ ലോകത്തിനു സുപരിചിതയാകുന്നത്. പാട്ട് ശ്രദ്ധേയമായതോടെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ ഗായികയ്ക്ക്  അവസരം കൊടുത്തിരുന്നു. 

ADVERTISEMENT

പ്രശസ്തിയിലേയ്ക്ക് ഉയർന്നതോടെ ടെലിവിഷൻ ഷോകളിൽ ഉൾപ്പെടെ റാണു മണ്ഡൽ അതിഥിയായെത്തിയിരുന്നു. പൊതുസ്ഥലത്തു വച്ച് തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവതിയോടു കയർത്തു സംസാരിക്കുന്ന റാണുവിന്റെ വിഡിയോ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. 

ദീർഘ കാലത്തിനു ശേഷം ഇപ്പോഴാണ് റാണു മ‍ണ്ഡൽ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പുതിയ പാട്ട് പക്ഷേ ഗായികയ്ക്കു വിമർശനങ്ങളും പരിഹാസങ്ങളുമാണ് സമ്മാനിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള ഗാനമാണ് ‘മനികാ മാകെ ഹിതേ’. ശ്രീലങ്കൻ ഗായിക യൊഹാനിയാണ് ഈ പാട്ട് പാടിയിരിക്കുന്നത്.