ഓസ്‌കർ എന്ന പേര് ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ സ്വപ്‌നങ്ങളുടെ മറുപേരാണ്, എന്നും. ആൻഡ് ദ് ഓസ്‌കർ ഗോസ് റ്റു എന്നതിനു പിന്നാലെ സ്വന്തം പേര് ഉറക്കെ പറഞ്ഞു കേൾക്കുമ്പോഴാണ് ഒരു ചലച്ചിത്രകാരൻ അംഗീകാരങ്ങളുടെ നെറുകയിലേറിയവരെന്നു നമുക്ക് പറയാനാകുക, എഴുതാനുമാകുക, അവരുടെ മനസ്സും പൂർണതയുടെ സെല്ലുലോയ്ഡാകുക.

ഓസ്‌കർ എന്ന പേര് ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ സ്വപ്‌നങ്ങളുടെ മറുപേരാണ്, എന്നും. ആൻഡ് ദ് ഓസ്‌കർ ഗോസ് റ്റു എന്നതിനു പിന്നാലെ സ്വന്തം പേര് ഉറക്കെ പറഞ്ഞു കേൾക്കുമ്പോഴാണ് ഒരു ചലച്ചിത്രകാരൻ അംഗീകാരങ്ങളുടെ നെറുകയിലേറിയവരെന്നു നമുക്ക് പറയാനാകുക, എഴുതാനുമാകുക, അവരുടെ മനസ്സും പൂർണതയുടെ സെല്ലുലോയ്ഡാകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌കർ എന്ന പേര് ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ സ്വപ്‌നങ്ങളുടെ മറുപേരാണ്, എന്നും. ആൻഡ് ദ് ഓസ്‌കർ ഗോസ് റ്റു എന്നതിനു പിന്നാലെ സ്വന്തം പേര് ഉറക്കെ പറഞ്ഞു കേൾക്കുമ്പോഴാണ് ഒരു ചലച്ചിത്രകാരൻ അംഗീകാരങ്ങളുടെ നെറുകയിലേറിയവരെന്നു നമുക്ക് പറയാനാകുക, എഴുതാനുമാകുക, അവരുടെ മനസ്സും പൂർണതയുടെ സെല്ലുലോയ്ഡാകുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്‌കർ എന്ന പേര് ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ സ്വപ്‌നങ്ങളുടെ മറുപേരാണ്, എന്നും. ആൻഡ് ദ് ഓസ്‌കർ ഗോസ് റ്റു എന്നതിനു പിന്നാലെ സ്വന്തം പേര് ഉറക്കെ പറഞ്ഞു കേൾക്കുമ്പോഴാണ് ഒരു ചലച്ചിത്രകാരൻ അംഗീകാരങ്ങളുടെ നെറുകയിലേറിയവരെന്നു നമുക്ക് പറയാനാകുക, എഴുതാനുമാകുക, അവരുടെ മനസ്സും പൂർണതയുടെ സെല്ലുലോയ്ഡാകുക. റഹ്‌മാന്റെ ജയ് ഹോയ്ക്കു ശേഷം പതിനഞ്ചു വർഷങ്ങൾക്കിപ്പുറം ഒരു ഇന്ത്യൻ ചലച്ചിത്രത്തിലെ പാട്ടുകളിലൊന്ന് ഓസ്‌കർ സാധ്യതയിൽ അഞ്ചിലൊന്നായി നിൽക്കുമ്പോൾ നമുക്കിടയിലെ സിനിമാ പ്രേമികളുടെ മനസ്സും ആ പാട്ടിൻ താളം പോലെ പ്രതീക്ഷകളുടെ തട്ടിലാണ്. എം.എം.കീരവാണി ഈണമിട്ട, ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന പാട്ട് ഓസ്‌കർ നേടുമോയെന്നറിയാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പേയുള്ളൂ. എ.ആർ.റഹ്മാന് ഓസ്കർ നേടിക്കൊടുത്ത ജയ്ഹോ ഗാനത്തെക്കാൾ ഇന്ത്യയുമായി ഇരു പടി കൂടി ചേർന്നു നിൽക്കുക നാട്ട് നാട്ട് ഗാനമാണെന്നു കരുതുന്ന സംഗീത നിരൂപകരും ഉണ്ട്. അതിനു കാരണവുമുണ്ട്.

 

ADVERTISEMENT

ഇത് കൂട്ടുകാരുടെ പാട്ട്

 

സിനിമയുടെ സാഹചര്യത്തിനൊത്തു തീർത്ത പാട്ടിനൊപ്പം അടിമുടി തകർത്താടിയ രണ്ടുകൂട്ടുകാർക്കൊപ്പം ചുറ്റുമുള്ള ഓരോ മണൽത്തരിയും ഒപ്പംചേർന്ന പാട്ടായിരുന്നു നാട്ടു നാട്ടു... യൂറോപ്യൻ ശൈലിയിൽ വേഷം ധരിച്ച രണ്ടു കൂട്ടുകാർ ആ നാട്ടുകാർക്കും സ്വന്തം നാട്ടുകാർക്കും മുൻപിൽ ആവേശത്തിന്റെ അധിനിവേശം തീർത്ത ഗാനം എല്ലാ അർഥത്തിലും ഒരു ഇന്ത്യൻ ഗാനമാണ്. അതേസമയം സിനിമയുടെ പ്രമേയം അന്വർഥമാക്കും പോലെ, അതിന്റെ ഓരോ തലവും വിദേശീയതയോട് യഥാർഥത്തിൽ മത്സരിക്കുന്നതുമായി തീർന്നു. അതുകൊണ്ടു തന്നെ ‘നാട്ടു നാട്ടു’ ഓസ്‌കറിൽ മികച്ച ഒറിജിനൽ ഗാനമായി തിരഞ്ഞെടുക്കപ്പെട്ടാൽ നമ്മുടെ തനത് ഗാനശൈലിക്കും ദേശീയതയ്ക്കുമുള്ള വലിയ അംഗീകാരമായിരിക്കുമത്. ചരിത്രത്തിനോട് കൂടുതൽ തെളിമയോടെ രാഷ്ട്രീയ-മാനുഷിക-സാമൂഹിക നിലപാട് പറഞ്ഞുവച്ചാണ് ഓരോ ഓസ്‌കറും കടന്നുപോകുക. ഇന്ത്യയുടെ പ്രാദേശിക സംഗീതത്തിന്റെ ഒട്ടുമേ ഔപചാരികതകളില്ലാത്ത വരികളോടും അതുപോലുള്ളൊരീണവും ഓസ്‌കർ എന്ന ലോക സമ്മാനം സ്വന്തമാക്കിയാൽ അതിനെ തുടർന്നെഴുതപ്പെടുന്ന കഥകളിൽ ഈ നേട്ടവും പരാമർശിക്കപ്പെടാതെ പോകില്ല.

ഓസ്കർ പുരസ്കാരവുമായി എ.ആർ.റഹ്മാൻ

 

ADVERTISEMENT

ഭാനു അതയ്യ, സത്യജിത് റായ്, റഹ്മാൻ

‘ജയ് ഹോ’ ഗാനരംഗത്തില്‍ നിന്ന്

 

എങ്കിലും ഓസ്‌കറിന്റെ ചരിത്രം ഇന്ത്യയോട് അത്രയ്ക്കങ്ങോട്ട് സൗഹാർദപരമല്ല. വിവിധ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾ റിലീസ് ചെയ്യപ്പെടുന്ന, അതിനെ ഏറ്റവും വലിയ വിനോദോപാധിയായി കണക്കാക്കുന്ന ഒരു നാട്ടിൽ നിന്ന് ഓസ്‌കർ നേടിയ ചിത്രങ്ങളുടെ എണ്ണം നന്നേ ചെറുതാണ്. ആദ്യ ഓസ്‌കർ നേട്ടം ഭാനു അതയ്യയുടേതാണ്. പിന്നീട് സത്യജിത് റായ്, എ.ആർ. റഹ്‌മാൻ, റസൂൽ പൂക്കുട്ടി എന്നിവരും ഈ നേട്ടം വിവിധ ഇനങ്ങളിൽ സ്വന്തമാക്കി. മികച്ച രാജ്യാന്തര ചിത്രം എന്ന വിഭാഗത്തിൽ നാമനിർദ്ദേശം സ്വന്തമാക്കിയതാകട്ടെ വെറും മൂന്നു ചിത്രങ്ങളും; മദർ ഇന്ത്യ. സലാം ബോംബെ, ലഗാൻ. ഡോക്യൂമെന്ററികളിലൂടെയും ഹോളിവുഡ് സംവിധായർക്കൊപ്പം ചേർന്നുള്ള സിനിമ സൃഷ്ടികളിലൂടെ വേറെയും ഇന്ത്യക്കാർ ഓസ്‌കർ നാമനിർദ്ദേശം നേടിയയെങ്കിലും ഒന്നും വിജയത്തിലെത്തിയില്ല. ഓസ്‌കർ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ചിത്രം ഇരു കൈകളിലും അംഗീകാരവുമായി നിൽക്കുന്ന എ.ആർ.റഹ്‌മാന്റേതാണ്. പക്ഷേ അതൊരു ഇംഗ്ലിഷ് ചിത്രത്തിനായിരുന്നുവെന്നത് വിസ്മരിക്കാനാകില്ല.

 

ADVERTISEMENT

നാട്ടു നാട്ടു പാട്ടിന് സാധ്യത കൽപ്പിക്കുന്നവർ ഏറെയാണ്. സിനിമയ്ക്കു വലിയ നേട്ടം ഓസ്‌കറിൽ കിട്ടിയില്ലെങ്കിലും പാട്ട് ഗോൾഡൻ ഗ്ലോബ് നേടിയത് വിജയത്തിലേക്കുള്ള പടിയായാണ് വിലയിരുത്തപ്പെടുന്നത്. ലോകമൊട്ടുക്കും അത്തരത്തിലൊരു ചിന്തയുണ്ട്. റഹ്‌മാനും ഗോൾഡൻ ഗ്ലോബിനു പിന്നാലെയാണ് ഓസ്‌കറും കയ്യിലേന്തിയത്. കീരവാണിയും അതുപോലെ നേടിയെടുക്കും എന്ന് കരുതുന്നതിനു പിന്നിലെ കഥയ്ക്ക് റഹ്‌മാന്റെ ജയ് ഹോ നേട്ടം അനുഭവമാണ്.

‘നാട്ടു നാട്ടു’ ഗാനരംഗത്തില‍് നിന്ന്

 

രാജ്യാന്തര രംഗത്ത് ചിത്രം ശ്രദ്ധ നേടണം എന്നു കരുതി തന്നെയാണ് സിനിമുടെ സംവിധായകനായ രാജമൗലി ഉൾപ്പെടെയുള്ളവർ ആദ്യമേ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോയത്. ഈണത്തിന്റെ ആവേശം ഒരു നാനോ സെക്കൻഡ് പോലും താഴേയ്ക്ക് പോകാതെ തീർത്ത ഈ ഈണമാകട്ടെ ആദ്യ കേൾവിയിൽ തന്നെ നമ്മുടെ ഹൃദയം കീഴടക്കി. ഏറ്റുപാടിയും വിഡിയോകൾ ചെയ്തും ആവേശമാക്കി. പ്രേം രക്ഷിത് എന്ന ഡാൻസർ കളിച്ചെടുത്ത് കൂട്ടിച്ചേർത്ത ഒരോ നൃത്തച്ചുവടും അത്രമേൽ ത്രസിപ്പിക്കുന്നതായിരുന്നു. യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്‌കിയുടെ ഔദ്യോഗിക വസതിക്കു മുന്നിലായിരുന്നു പാട്ടിന്റെ ചിത്രീകരണം.

‘നാട്ടു നാട്ടു’ ഗാനരംഗത്തില‍് നിന്ന്

 

പ്രാദേശിക നാട്ടുചുവടിനുള്ള അംഗീകാരം

 

ഇന്ത്യൻ സിനിമകൾ പലപ്പോഴും സാങ്കേതികതയിലും പ്രമേയത്തിലും ഹോളിവുഡിനെ മാതൃകയാക്കാറുണ്ട്. അതുകണ്ട് അദ്ഭുതം കൂടി അതേപടി പകർത്തി സിനിമകൾ ചെയ്ത് വെന്നിക്കൊടി പാറിച്ചിട്ടുമുണ്ട്. വിമർശനങ്ങളും ആ വഴിക്ക് വരുമ്പോൾ നമ്മുടെ പാട്ടുകൾ ചിത്രീകരിക്കുന്ന രീതിക്കും അതിനൊപ്പമുള്ള നൃത്തച്ചുവടുകൾക്കും അതിന് സിനിമയുടെ വികാരങ്ങളിലുളള സ്വാധീനവും ഹോളിവുഡിൽ നിന്ന് വ്യത്യസ്തമാണ്. പാട്ടുകളുടെ ഈണങ്ങൾ പലപ്പോഴും ലോക സംഗീതത്തിൽ ഉൾക്കൊള്ളുമ്പോഴും അതിനൊപ്പമുള്ള നൃത്തം ഹോളിവുഡ് ചിത്രങ്ങളിൽ നിന്ന് കടമെടുക്കാനാകില്ല എന്നതുകൊണ്ടു കൂടിയാണത്.

അതുകൊണ്ടു തന്നെ ആ പാരമ്പര്യത്തിലൂന്നിയ പാട്ട് ഓസ്‌കർ നേടിയാൽ അത് ഇന്ത്യൻ സിനിമയ്ക്കു മാത്രമല്ല ഇന്ത്യക്കാർ നെഞ്ചേറ്റിയ പ്രാദേശിക താളങ്ങൾക്കും നമ്മുടെ സ്വന്തം ആടിപ്പാടലിനും ലഭിക്കുന്ന ലോക അംഗീകാരം കൂടിയാകുമത്.

 

നാട്ടു നാട്ടു പാട്ടിന് കൽപ്പിക്കപ്പെടുന്ന മറ്റൊരു സാധ്യത, റഹ്‌മാൻ പാട്ടിനു ലഭിച്ച ഓസ്‌കർ ആണ്. റഹ്‌മാനും കീരവാണിയുമെല്ലാം നമ്മുടെ രാജ്യത്തിന്റെ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരുടെ കൂട്ടത്തിലുള്ളവർ തന്നെയാണ്. എ.ആർ.റഹ്‌മാന് ഓസ്‌കറും ഗോൾഡൻ ഗ്ലോബും ബാഫ്റ്റയുമൊക്കെ നേടിക്കൊടുത്ത ജയ് ഹോ എന്ന പാട്ട് കേട്ടപ്പോൾ നമ്മൾ ഒന്നടങ്കം പറഞ്ഞ ഒരു കാര്യമുണ്ട്, റഹ്‌മാൻ ഇതിനേക്കാൾ എത്രയോ മനോഹരമായി ഗാനങ്ങൾ ചെയ്തിട്ടുണ്ട് അപ്പോൾ അതിനൊക്കെ ലഭിക്കേണ്ടിയിരുന്നതല്ലേ ഓസ്‌കർ എന്ന്. അല്ലെങ്കിൽ ആ സിനിമകൾക്ക് നൽകേണ്ടതായിരുന്നില്ലേ ഓസ്‌കർ എന്ന്. നമ്മുടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോഴും ഉണ്ടാകാറുണ്ട് ഇത്തരം പ്രതികരണങ്ങൾ. കാരണം പാട്ടിനല്ല സിനിമയോട് ആ ഗാനം എത്രമാത്രം ചേർന്നു നിൽക്കുന്നുവെന്നും അത് ആ സിനിമയുടെ വികാരത്തെ എത്രമാത്രം മനോഹരമായി സംവദിച്ചിട്ടുണ്ട് എന്നു നോക്കിയാണ് പുരസ്‌കാരം നൽകപ്പെടുന്നത് എന്ന് നമുക്ക് പലപ്പോഴും അറിയില്ല, അല്ലെങ്കിൽ നമ്മൾ അത് വിസ്മരിച്ചിട്ടാണ് അഭിപ്രായങ്ങൾ പറയാറ്.

 

‘സിനിമയിലെ’ ഗാനം

 

ആർആർആർ എന്ന സിനിമ കണ്ടവർക്കറിയാം ഈ ഗാനം ആ സിനിമയോട് എത്രമാത്രം ചേർന്നുനിൽക്കുന്നുവെന്ന്. സിനിമയുടെ പ്രമേയത്തെ ആ സാഹചര്യത്തെ എത്രമാത്രം തീവ്രമായി മുന്നോട്ടുവയ്ക്കുന്നുണ്ട് എന്ന്. ഇതിലും മികച്ച ഗാനങ്ങൾ ചെയ്തിട്ടില്ലേ കീരവാണി എന്ന ചോദ്യത്തിന് ഉത്തരം ചെയ്തിട്ടുണ്ട് എന്നു തന്നെയാണ്. പക്ഷേ ആ സിനിമകളെ ഓസ്‌കർ കാണുന്ന നിലവാരത്തിലേക്ക്, ലോക സിനിമ വിപണി ശ്രദ്ധിക്കുന്ന നിലവാരത്തിലേക്ക് പ്രചരിപ്പിക്കുവാനോ ഇതിനു മുൻപ് സാധിച്ചിട്ടില്ല എന്നതുകൊണ്ടാണ്.

അല്ലെങ്കിൽ അങ്ങനെയുള്ള സിനിമകളിൽ അദ്ദേഹത്തിന് അവസരം ലഭിക്കാതെ വരികയോ ലഭിച്ചതിനെ ഉപയോഗപ്പെടുത്താനോ സാധിക്കാതെ വന്നതിനാലുമാകാം എന്നതാണ് ഉത്തരം. ഇപ്പോൾ ഈ ഗാനത്തിനു കൽപ്പിക്കപ്പെടുന്ന ഏറ്റവും വലിയ സാധ്യതയും അത് സിനിമയുടെ സാഹചര്യത്തെ അങ്ങേയറ്റം സത്യസന്ധമായി ഉയർത്തി കാണിക്കുന്നു എന്നതാണ്. അതിനൊപ്പം ലോസാഞ്ചലസ് തിയറ്ററുകളിൽ അവിടുത്തെ പ്രേക്ഷകരെ, ഭാഷയുടെയും സംസ്‌കാരത്തിന്റെയും അതിർവരമ്പുകളെ അപ്രസക്തമാക്കിക്കൊണ്ട് സംഗീതമെന്ന ലോക ഭാഷയിലൂടെ ഒപ്പം നൃത്തം ചെയ്യിക്കാൻ കഴിഞ്ഞുവെന്നതിനാലാണ്.

 

ചങ്ങാത്തവും പ്രണയവും നാടിനോടുള്ള സ്‌നേഹവും ഒരുപോലെ ഒന്നുചേർന്ന മനസ്സും നിറഞ്ഞ ചിരിയുമായി രണ്ടു കൂട്ടുകാർ ആടിപ്പാടിതിമിർത്ത തെലുങ്ക് പാട്ടിന്റെ താളം നമ്മുടെ ഹൃദയതാളത്തിൽ സന്തോഷത്തിന്റെ തിരയിളക്കുന്നതായിരുന്നു. ദാ ഇപ്പോഴും അതേപോലെയാണ് മനസ്സ്, പക്ഷേ സന്തോഷത്തിനു പകരം കൗതുകവും അതിനൊപ്പം ആശങ്കയുമാണെന്നു മാത്രം.

 

English Summary: ‘Naatu Naatu’, the Golden Globe award winning Indian song; Chances at Oscar analysis