ഗായിക സെലീന ഗോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ചർച്ചയാകുന്നു. വിരലിൽ വിവാഹിശ്ചയ മോതിരം ധരിച്ച ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്. മറ്റൊരാളുടെ കൈ ചിത്രത്തിൽ വ്യക്തമാണെങ്കിലും മുഖം വെളിപ്പെടുത്താതിനാൽ അത് ആരെന്ന് അന്വേഷിക്കുകയാണ് ആരാധകർ. സെലീനയുടെ കാമുകൻ ബെന്നി ബ്ലാങ്കോ ആണ് കൂടെയുള്ളതെന്ന തരത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗായിക സെലീന ഗോമസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ചർച്ചയാകുന്നു. വിരലിൽ വിവാഹനിശ്ചയ മോതിരം ധരിച്ച ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തത്. മറ്റൊരാളുടെ കൈ ചിത്രത്തിൽ വ്യക്തമാണെങ്കിലും മുഖം വെളിപ്പെടുത്താതിനാൽ അത് ആരെന്ന് അന്വേഷിക്കുകയാണ് ആരാധകർ. സെലീനയുടെ കാമുകൻ ബെന്നി ബ്ലാങ്കോ ആണ് കൂടെയുള്ളതെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല. 

മുൻകാമുകനും ഗായകനുമായ ജസ്റ്റിൻ ബീബറും പങ്കാളി ഹെയ്‌ലി ബാൾഡ്‌വിനും, തങ്ങൾ മാതാപിതാക്കളാകാൻ പോകുന്നുവെന്നു കാണിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കിട്ട് മിനിറ്റുകൾക്കകമാണ് സെലീന മോതിരം പ്രദർശിപ്പിച്ചുകൊണ്ടുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയത്. ഇരുകൂട്ടരുടെയും ചിത്രങ്ങൾ സമൂഹമാധ്യമലോകത്തു ചർച്ചയായിക്കഴിഞ്ഞു. മുൻകാമുകന്റെ പോസ്റ്റിനോടുള്ള സെലീനയുടെ പരിഹാസ പ്രതികരണമാണ് ഇൻസ്റ്റ സ്റ്റോറിയെന്ന് ചിലർ വിലയിരുത്തുന്നു. 

ADVERTISEMENT

അതേസമയം, സെലീന ഗോമസും ഹെയ്‌ലി ബാൾഡ്‌വിനും ഒരുമിച്ചുള്ള സ്നേഹാർദ്ര ചിത്രം നേരത്തേ പുറത്തുവന്നിട്ടുണ്ട്. സെലീനയുടെ മടിയിലിരിക്കുന്ന ഹെയ്‌ലി ആയിരുന്നു ചിത്രത്തിൽ. ഹെയ്‌ലി ബീബർ, സെലീന ഗോമസിൽ നിന്നും കാമുകൻ ജസ്റ്റിൻ ബീബറിനെ തട്ടിയെടുത്തു ഭർത്താവാക്കിയതാണെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഇത്തരമൊരു ചിത്രം പ്രചരിച്ചത്. തങ്ങൾക്കിടയിൽ മോശമായ വികാരങ്ങളൊന്നുമില്ലെന്ന് ഹെയ്‌ലിയും സെലീനയും തെളിയിക്കുകയാണെന്നായിരുന്നു ചിത്രത്തോട് ജസ്റ്റിൻ ബീബറിന്റെ പ്രതികരണം. എന്നാലിപ്പോൾ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നുവെന്ന വാർത്ത പങ്കുവച്ചതിനു പിന്നാലെ ജസ്റ്റിനും ഹെയ്‌ലിക്കും മറുപടിയെന്നോണം സെലീന പങ്കുവച്ച ചിത്രം വലിയ ചർച്ചകൾക്കു തുടക്കമിട്ടിരിക്കുകയാണ്. 

2011ലാണ് ജസ്റ്റിൻ ബീബറും സെലീന ഗോമസും പ്രണയത്തിലാണെന്ന ചർച്ചകൾ പുറത്തുവന്നത്. പ്രണയകാലത്ത് ജസ്റ്റിൻ തന്നെ വൈകാരികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് പിന്നീട് സെലീന തന്നെ രംഗത്തെത്തുകയും ചെയ്തു. 2018ൽ ജസ്റ്റിന്‍ ബീബർ അമേരിക്കൻ മോഡൽ ഹെയ്‌ലിയുമായി വിവാഹിതനായി. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. 

English Summary:

Selena Gomez Shares new photo just after Hailey Announce Pregnancy