ദേവഭാഷയിൽ ചലച്ചിത്രഗാനം

സംസ്കൃത ഭാഷയിലെ ലളിതപദങ്ങൾ താളാത്മകമായി കോർത്തിണക്കി മലയാളസിനിമയ്ക്കു വേണ്ടി യൂസഫലി രചിച്ച ചലച്ചിത്രഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. കല്യാണപന്തൽ എന്ന ചിത്രത്തിനുവേണ്ടിയാണ് അദ്ദേഹം ആദ്യമായി സംസ്കൃതത്തിൽ ഗാനരചന നടത്തിയത്.

‘ധ്വനിയിലെ "ജാനകീ ജാനേ....", ‘സർഗത്തിലെ "കൃഷ്ണകൃപാ സാഗരം....", 'ഫൈവ് സ്റ്റാർ ഹോസ്പിറ്റലിലെ ‘‘മാമവ മാധവ....., ‘മഴയിലെ ‘‘ഗേയം ഹരിനാമധേയം...., ‘കല്യാണ പന്തലിലെ ‘‘ചഞ്ചല ചഞ്ചല നയനം...., ‘ഇങ്ങനെ ഒരു നിലാപക്ഷിയിലെ ‘‘ബ്രൂഹി കഋഷ്മ ഘനശ്യാമ...എന്നിവയാണ് സംസ്കൃതഗാനങ്ങൾ.

‘കദീജ, ‘ഉദ്യോഗസ്ഥ‘ എന്നീ ചിത്രങ്ങൾക്കും യൂസഫലി ഗാനങ്ങളെഴുതി. ‘കദീജയിലെ ‘‘സുറുമയെഴുതിയ മിഴികളേ....എന്നു തുടങ്ങുന്ന ഗാനം ഇന്നും മറക്കാനാകാത്ത ഗാനമായി നിലനിൽക്കുന്നു. ‘ഉദ്യോഗസ്ഥയിലെ ‘‘അനുരാഗഗാനം പോലെ.....എന്നു തുടങ്ങുന്ന ഗാനവും സിനിമാരംഗത്ത് ചുവടുറപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു.

1969ൽ പുറത്തുവന്ന ‘സിന്ദൂരച്ചെപ്പിന് കഥ,തിക്കഥ, ഗാനങ്ങൾ ഇവ രചിക്കുകയും ആ ചിത്രം നിർമ്മിക്കുയും ചെയ്തു. 1971ൽ പുറത്തുവന്ന ‘മരം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രശസ്തമായി. ഇൗ ചിത്രത്തിലെ ‘‘പതിനാലാം രാവുദിച്ചത് മാനത്തോ കല്ലായി കടവത്തോ...എന്നു തുടങ്ങുന്ന ഗാനം മലയാള സിനിമാ പ്രേമികൾ നിറഞ്ഞ മനസോടെ സ്വീകരിച്ചു.