Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനത്തിന്റെ തല പൊട്ടിത്തെറിക്കും; പിന്നെ പാട്ടിൽ നിന്നും സിനിമയുടെ പേര്

mohanlal manichithrathazhu

തിരക്കഥക്കൊപ്പം പാട്ടുകൾക്കും പശ്ചാത്തല സംഗീതത്തിനും എല്ലാ കാലത്തും പ്രധാന്യം നൽകുന്ന സംവിധായകനാണ് ഫാസിൽ. ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലെ ‘മിഴിയോരം’, ‘മഞ്ഞണി കൊമ്പിൽ’ തുടങ്ങി ഫാസിൽ സിനിമകളിൽ നിന്ന് പിറന്നു വീണ ഗാനങ്ങളെല്ലാം എവർ ഗ്രീൻ ഹിറ്റുകളാണ്. അദ്ദേഹത്തിന്റെ 'മാനത്തെ വെള്ളിത്തേര്’ എന്ന ചിത്രത്തിന്റെ കേന്ദ്രബിന്ദു തന്നെയൊരു പാട്ടായിരുന്നു. 

ഇളയരാജ, എ.ടി. ഉമ്മർ, എം.ബി. ശ്രീനിവാസൻ, കണ്ണൂർ രാജൻ, സീറോ ബാബു, ഔസേപ്പച്ചൻ, ജോൺസൺ, എം.ജി. രാധകൃഷ്ണൻ, എം. ജയചന്ദ്രൻ തുടങ്ങി പ്രതിഭാധനരായ ഒട്ടേറെ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാനുള്ള ഭാഗ്യം സിദ്ധിച്ച വ്യക്തി കൂടിയാണ് ഫാസിൽ. സിനിമയ്ക്കു മണിച്ചിത്രത്താഴ് എന്ന പേര് ജനിക്കുന്നതും പാട്ടിൽ നിന്നാണെന്ന പ്രത്യേകതയുണ്ട്.

മണിച്ചിത്രത്താഴിന്റെ തിരക്കഥയുടെ ജോലികൾ ഏറെകുറെ പൂർത്തിയായപ്പോഴാണ് ഫാസിൽ പാട്ടിലേക്ക് കടക്കുന്നത്. പ്രധാനമായും രണ്ടു സന്ദർഭങ്ങൾക്കു വേണ്ടിയായിരുന്നു പാട്ടുകൾ ചിട്ടപ്പെടുത്തേണ്ടത്. ആദ്യത്തേത് രാത്രികാലങ്ങളിൽ തെക്കിനിയിൽ നിന്നു കേൾക്കുന്ന പാട്ടാണ്.ആരുടെയോ തേങ്ങൽ പോലെ പ്രേക്ഷകർക്ക് അനുഭവപ്പെടേണ്ട ഗാനമാണത്. മറ്റു ചിലപ്പോൾ ആരോ അത് പാടി നൃത്തമാടുകയാണെന്ന തോന്നലും ഉണ്ടാകാണം. 

രണ്ടാമത്തെ സന്ദർഭം ഗംഗ പൂർണ്ണമായും നാഗവല്ലിയായി മാറുന്ന ദുർഗാഷ്ടമി നാളിലുള്ള പാട്ടാണ്. ചടുലമായ നൃത്തചുവടുകൾക്ക് ഇണങ്ങുന്ന താളത്തിനൊപ്പം രൗദ്രഭാവവും വേണം. രണ്ടു പാട്ടുകളും കർണാടാക സംഗീതത്തിൽ അടിസ്ഥാനപ്പെടുത്തിയായിരിക്കുകയും വേണം. ഫാസിൽ മണിച്ചിത്രത്താഴിന് തൊട്ടുമുമ്പായി സംവിധാനം നിർവ്വഹിച്ച ‘എന്റെ സൂര്യപുത്രിക്ക്’, 'പപ്പയുടെ സ്വന്തം അപ്പൂസ്’ എന്നീ ചിത്രങ്ങളുടെ സംഗീതം നിർവ്വഹിച്ചത് ഇസൈ ജ്ഞാനി ഇളയരാജയായിരുന്നു. എന്നാൽ മണിച്ചിത്രത്താഴിലെ ഗാനങ്ങളുടെ പശ്ചാത്തലവും അത് കർണാടക സംഗീതത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന ഫാസിലിന്റെ നിർബന്ധവും ഒത്തുചേർന്നപ്പോൾ അദ്ദേഹത്തിലെ സംവിധായകന്റെ മനസ്സിൽ തെളിഞ്ഞു വന്നത് ഒരേയൊരു പേരാണ്. സാക്ഷാൽ എം.ജി. രാധകൃഷ്ണന്റെ പേര്. 

ഫാസിൽ അദ്ദേഹത്തെ വിളിച്ചു തന്റെ പുതിയ ചിത്രത്തിനു വേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തി തരണമെന്ന ആവശ്യം അറിയിച്ചു. അദ്ദേഹം സന്തോഷത്തോടെ സമ്മതം മൂളുകയും ചെയ്തിരുന്നു. എം.ജി. രാധാകൃഷ്ണനെ ആലപ്പുഴയിലേക്ക് കൂട്ടി കൊണ്ടുവന്നതു ഗാനരചയിതാവ് ബിച്ചു തിരുമലയാണ്. ആലപ്പുഴയിലെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി ഫാസിൽ കഥ പറഞ്ഞു കേൾപ്പിച്ചു. കഥ മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ ഇങ്ങനെയയിരുന്നു അദ്ദേഹത്തിന്റെ മറുപടി

“എടാ മോനേ, നീ സിനിമക്കാരനാകും മുൻപേ, എനിക്ക് നിന്നെ അറിയാം. നീയും വേണുവും (നെടുമുടി) എന്റെ വീട്ടിൽ വന്ന് മിമിക്രി കാണിച്ചിട്ടുണ്ട്. അവിടന്ന് മുന്തിരിജ്യൂസ് കുടിച്ചിട്ടുണ്ട്. നിന്റെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതിലെ പാട്ടുകൾ ആസ്വദിച്ചിട്ടുണ്ട്. നിന്നെ എനിക്കിഷ്ടമാ. ബഹുമാനമാ. അതിനെക്കാളൊക്കെ ഉപരി, നീ എനിക്ക് ഒരു അനിയനെപ്പോലാ. ആ വാത്സല്യം വെച്ച് ഞാൻ പറയുകാ, നീ ഈ പടം എടുക്കരുത്. ഇത് ജനത്തിന്റെ തലമണ്ടയ്ക്ക് താങ്ങാൻ പറ്റില്ല. പൊട്ടിപ്പോകും. വേണ്ടാ അനിയാ, ഇത് വേണ്ടാ’ 

എം.ജി. രാധകൃഷ്ണനെ അനുനയിപ്പിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തിൽ പാറ പോലെ ഉറച്ചു നിന്നു. പിറ്റേന്ന് രാവിലെ എങ്ങിനെയും എം.ജി. രാധകൃഷ്ണനെ അനുനയിപ്പിക്കാനാകും എന്ന പ്രതീക്ഷയിലായിരുന്നു ഫാസിൽ. ആ ധൈര്യത്തിൽ പിറ്റേന്ന് ഹോട്ടൽ മുറിയിലെത്തിയപ്പോൾ ഫാസിൽ ശരിക്കും ഞെട്ടി. മുറി ശൂന്യമാണ്. എം.ജി. രാധകൃഷ്ണൻ അതിനോടകം ബിച്ചു തിരുമലക്കൊപ്പം തിരുവനന്തപുരത്തേക്ക് മടക്കയാത്ര തുടങ്ങി കഴിഞ്ഞിരുന്നു. 

ധർമ്മസങ്കടത്തിലായ ഫാസിൽ എം.ജി.ആറിന്റെ സഹോദരനും ഗായകനുമായ എം.ജി. ശ്രീകുമാറിനെ വിളിച്ചു കാര്യങ്ങൾ അവതരിപ്പിച്ചു. രാധകൃഷ്ണൻ ചേട്ടനെ കൊണ്ടു ഈ ചിത്രത്തിന് സംഗീതം ചെയ്യിക്കുന്ന കാര്യം താനേറ്റെന്ന് ശ്രീകുമാർ ഫാസിലിനു വാക്കും കൊടുത്തു. എന്തായാലും എം.ജി. ശ്രീകുമാർ വാക്ക് പാലിച്ചു. ഒരാഴ്ച കിഞ്ഞ് എം.ജി.രാധകൃഷ്ണൻ ഫാസിലിനെ വിളിച്ചു. അന്നുണ്ടായ സംഭവങ്ങളിൽ ഒന്നും തോന്നരുത് എന്ന മുഖവരയൊടെയായിരുന്നു കോൾ. ഫാസിൽ നിർദ്ദേശിച്ച ‘ആഹരി’ രാഗത്തിൽ ഒരു പാട്ട് ചിട്ടപ്പെടുത്തിവെച്ചിട്ടുണ്ടെന്നും അറിയിച്ചു. 

എം.ജി. രാധകൃഷ്ണന്റെ വിളി വന്ന മാത്രയിൽ തന്നെ ഫാസിൽ തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. അദ്ദേഹത്തിന്റെ വീട്ടിൽ ഗാനരചയിതാവ് ബിച്ചു തിരുമലയുമുണ്ട്. ഹാർമോണിയവുമായി രാധകൃഷ്ണൻ നിലത്തിരുന്നു. ഹാർമോണിയത്തിൽ പാട്ടെഴുതിയ പേപ്പറും ഉണ്ട്. അദ്ദേഹത്തിന്റെ പത്നി പത്മജയുമുണ്ട് അവിടെ. 

‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ

പഴയൊരു തംബുരു തേങ്ങി

മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ

നിലവറ മൈന മയങ്ങി’ 

എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആദ്യ വരികൾ എം.ജി.രാധകൃഷ്ണൻ  പാടി തീർത്തപ്പോൾ ഫാസിൽ ഫ്ലാറ്റ്. ഓരോ വരി പാടി തീരുമ്പോഴും ഫാസിൽ കഥാപാത്രങ്ങൾക്കും കഥാ സന്ദർഭങ്ങൾക്കുമൊപ്പം സഞ്ചരിച്ചു കൊണ്ടിരുന്നു. വരികൾ മുഴുവൻ പാടി കേട്ടു കഴിഞ്ഞപ്പോൾ ഫാസിൽ ഗാനരചയിതാവ് ബിച്ചു തിരുമലയോട് പറഞ്ഞത് ഇതിലെ വരികളെന്നല്ല ഒരു അക്ഷരം പോലും മറ്റേണ്ടതില്ല എന്നാണ്. ബിച്ചുവിന്റെ വരികളിൽ നിന്ന് ഫാസിലിന് സന്ദർഭം മാത്രമല്ല സിനിമയുടെ ടൈറ്റിലും ലഭിച്ചു മണിച്ചിത്രത്താഴ്.ഇത്തരം യാദൃശ്ചികതയും നിമിത്തങ്ങളും