Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് 'ശാന്താസ്റ്റൈൽ' ജീവാംശമായി; ഏറ്റെടുത്തു സോഷ്യൽ മീഡിയ; കയ്യടി

jeevamsamay

'ജീവാംശമായി' എന്ന ഗാനം പലരും കവർ സോങ്ങായും മറ്റും പാടുകയും നൃത്താവിഷ്കാരം നൽകുകയും ചെയ്തു. എന്നാൽ അതിൽ വ്യത്യസ്തമാവുകയാണ് ശാന്തയുടെ ജീവാംശമായി എന്നഗാനം. സമൂഹമാധ്യമങ്ങളാണു ശാന്ത എന്ന ഗായികയെ പരിചയപ്പെടുത്തിയത്. 

അതിമനോഹരമായാണ് ശാന്ത ഗാനം ആലപിക്കുന്നത്. 'ജീവാംശമായ് താനേ നീ എന്നിൽ  ഈ ഗാനം പലരും പാടി എങ്കിലും ശാന്തച്ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്. സൂപ്പർ ചേച്ചി' എന്ന കുറിപ്പോടെയാണു ഗാനം പങ്കുവെക്കുന്നത്. ശാന്തയുടെ ആലാപനം ഇതിനോടകം തന്നെ നിരവധിപേർ ഏറ്റെടുത്തു കഴിഞ്ഞു. 

'തീവണ്ടി'യുടെ സംഗീത സംവിധായകൻ കൈലാസ് മേനോൻ അടക്കമുള്ളവർ ശാന്തയുടെ ജീവാംശമായി എന്ന ഗാനം പങ്കുവച്ചു കഴിഞ്ഞു. മുൻപും ഇത്തരത്തിൽ നിരവധി ഗായകരെ സോഷ്യൽ മീഡിയ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമാവുകയാണ് ശാന്തയും.