Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ ഗാനങ്ങൾ

umbayee1

ഉമ്പായിയുടെ ഗസൽ മഴ നനയാത്ത സംഗീത ആസ്വാദകർ കുറവായിരിക്കും. ചിലപ്പോൾ ആത്മാനന്ദത്തിന്റെ നിർവൃതിയായി ഒഴുകിയെത്തി ആ ഈണങ്ങൾ. മറ്റു ചിലപ്പോൾ ഏകനായ ഒരു രാപ്പാടിയുടെ സംഗീതം പോലെ. സാധാരണക്കാരന് അന്യമായ ഗസലിനെ സാധാരണക്കാരന്റെ സംഗീതമാക്കി മാറ്റി ഉമ്പായി. മലയാളിയുടെ പ്രണയവും വിരഹവും ഉമ്പായിയുടെ ഈണത്തിനൊപ്പം അലിഞ്ഞു.  'ഇന്നലെ രാത്രിയിൽ ഒരു ചെറുതാരകം മുറ്റത്തെ മുല്ലയിൽ ഇന്നലെ രാവിൽ അടർന്നു വീണു' എന്നു ഉമ്പായി പാടിയപ്പോൾ അതോടൊപ്പം സഞ്ചരിച്ചു ആസ്വാദകന്റെ മനസ്. 'നേരം വെളുത്തിട്ടും മേലോട്ടു പോകാതെ നക്ഷത്രമവിടെ തപസിരുന്നു', എന്നു പാടിയപ്പോൾ കാത്തിരിപ്പിന്റെ നോവറിഞ്ഞു നമ്മൾ. അങ്ങനെ എത്ര രാത്രികളിലാണ് മലയാളിയെ ഉമ്പായി പാടി ഉറക്കിയത്. പാടി..പാടി നിത്യനിദ്രയിലേക്ക് ഉമ്പായി മടങ്ങുകയാണ്. ശാന്തമായ ഒരു ഗാനം പോലെ..ഇനി ബാക്കിയാകുന്നത് ആ ഈണങ്ങള്‍ മാത്രം. മലയാളി മറക്കാത്ത ഉമ്പായിയുടെ ഗാനങ്ങൾ. 

സുനയനേ സുമഖീ...

വീണ്ടും പാടാം സഖീ..

ഒരിക്കൽ നീ പറഞ്ഞു...

ഗാന പ്രിയരെ...

നിലാവെ കണ്ടു വോ...

 

മനസ്വിനി...

കല്ലല്ല മരമല്ല...

 

പാടുക സൈഗാൾ പാടൂ....