മഞ്ഞപ്പിത്ത ബാധയ്ക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യ വകുപ്പ്

തിരുവനന്തപുരം∙ സംസ്ഥാനത്തു ചില പ്രദേശങ്ങളിൽ മഞ്ഞപ്പിത്തബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ ഡയറക്ടർ അറിയിച്ചു. കരളിനെ ബാധിക്കുന്ന വൈറസ് രോഗമായ മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങൾ കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും കൂടിയാണു പിടിപെടുന്നത്.

ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണു പ്രാരംഭ ലക്ഷണങ്ങൾ.

വെള്ളം തിളപ്പിച്ചാറിയശേഷം മാത്രം കുടിക്കുക, ജലസ്രോതസ്സുകൾ മലിനമാകാതെ സൂക്ഷിക്കുക, ഭക്ഷണത്തിനു മുൻപും ശൗചത്തിനു ശേഷവും കൈകൾ സോപ്പുപയോഗിച്ചു ശുദ്ധജലത്തിൽ കഴുകുക, തുറന്നുവച്ചിട്ടുള്ളതും പഴകിയതും മലിനവുമായ ആഹാരങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയ മുൻകരുതൽ എടുക്കണം.