പ്രവേശനപ്പരീക്ഷ ഒരേ ദിവസം; വിദ്യാർഥികൾക്കു ‘പരീക്ഷണം’

ഒറ്റപ്പാലം ∙ എൻജിനീയറിങ് പഠനത്തിനു തയാറെടുക്കുന്ന വിദ്യാർഥികൾക്കു സർവകലാശാലകളുടെ പ്രവേശന പരീക്ഷകൾ പരീക്ഷണമാകും. കൊച്ചി ശാസ്ത്ര–സാങ്കേതിക സർവകലാശാല(കുസാറ്റ്)യുടെയും അലിഗഡ് മുസ്‌ലിം സർവകലാശാല(എഎംയു)യുടെയും പ്രവേശന പരീക്ഷകളാണ് ഒരേദിവസം വരുന്നത്.

കുസാറ്റിന്റെ പ്രവേശന പരീക്ഷ 29നും 30നുമായി നടത്താനാണു തീരുമാനം. 9.30 മുതൽ 12.30 വരെയാണു പരീക്ഷാസമയം. എഎംയുവിന്റെ എൻജിനീയറിങ് പ്രവേശന പരീക്ഷ 30നു 10 മുതൽ 12വരെയാണ്.

ഇരു സർവകലാശാലകളിലെയും പരീക്ഷകൾക്കു തയാറെടുത്തവർക്കു 30നു നടത്തുന്ന പരീക്ഷയിൽ ഏതെങ്കിലും ഒരു സർവകലാശാലയെ ഒഴിവാക്കേണ്ട സാഹചര്യമാണുള്ളത്.