മനോരമ ഓൺലൈൻ-അസറ്റ് ചുറ്റുവട്ടം അവാർഡ്: അവസാന ഘട്ടത്തിൽ 20 അസോസിയേഷനുകൾ

കോട്ടയം∙ കേരളത്തിലെ മികച്ച റസിഡന്റ്സ് അസോസിയേഷനെ കണ്ടെത്താൻ മനോരമ ഓൺലൈനും അസറ്റ് ഹോംസും ചേർന്ന് അവതരിപ്പിച്ച ചുറ്റുവട്ടം അവാർഡ് രണ്ടാം സീസണിലെ ജൂറി വിലയിരുത്തൽ പൂർത്തിയായി.

റജിസ്റ്റർ ചെയ്ത 1046 റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് അവസാന ഘട്ടത്തിൽ ഇടംനേടിയ 20 അസോസിയേഷനുകൾ: തിരുവനന്തപുരം ശ്രീകാര്യം ജനത, ഗാന്ധിപുരം, ഗൗരീശപട്ടം, നെട്ടയം ശ്രീരാമകൃഷ്ണപുരം, കിളിമാനൂർ വാലഞ്ചേരി, കൊല്ലം അയത്തിൽ ശാന്തിനഗർ, കോട്ടയം പുതുവേലി മിത്രം, കാരാപ്പുഴ വെസ്റ്റ് നന്മ, വിളക്കുമാടം മൈത്രി, കിടങ്ങൂർ സൗത്ത് കൈരളി, പാലാ പച്ചാത്തോട്, ചങ്ങനാശേരി പ്രത്യാശ, എറണാകുളം മുണ്ടംവേലി ഗുഡ്‌വിൽ, വടുതല പാടം, തൃപ്പൂണിത്തുറ എരൂർ സുവർണനഗർ, കൂനമ്മാവ് സ്ക്വയർലാൻഡ്, വടകര ഒരുമ, മലപ്പുറം അരിയല്ലൂർ വളവ്, കണ്ണൂർ പള്ളിക്കുന്ന് ഇടച്ചേരി, തലാപ്പ് സംഗമം.

ഈ അസോസിയേഷനുകളിൽ ജൂൺ അവസാന ആഴ്ചയിൽ പ്രത്യേക സംഘം സന്ദർശിച്ചു നേരിട്ടു വിലയിരുത്തൽ നടത്തിയാകും സംസ്ഥാനതല വിജയികളെ കണ്ടെത്തുക.

ഒരു ലക്ഷം, മുക്കാൽ ലക്ഷം, അര ലക്ഷം രൂപവീതം സമ്മാനത്തുകയും സർട്ടിഫിക്കറ്റും ട്രോഫിയും ഉൾപ്പെടുന്ന പ്രധാന സമ്മാനങ്ങൾക്കൊപ്പം അഞ്ചു വിഭാഗങ്ങളിൽ 40,000 രൂപ വീതമുള്ള സമ്മാനങ്ങൾ ജൂലൈയിൽ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും.