നഴ്സിങ് മേഖലയിലെ ട്രെയ്നി സമ്പ്രദായം നിർത്തണം: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ

കൊച്ചിയിൽ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും കലോത്സവവും ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. എസ്. ഭവ്യ, ഡോ. റോയ് കെ. ജേർജ്, ഡോ. റോണി ഡേവിഡ് രാജ്, ബി.എസ്. അഭിഷേക്, ഡി. അനീഷ്, എം. റമീസ്, ഡോ. ഫിലോമിന ജേക്കബ് എന്നിവർ സമീപം.

കൊച്ചി ∙ നഴ്സിങ് മേഖലയിലെ ട്രെയ്നി സമ്പ്രദായം നിർത്തലാക്കണമെന്നു സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനവും കലോത്സവവും ഹൈബി ഈഡൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. റോയ് കെ. ജോർജ് ആധ്യക്ഷ്യം വഹിച്ചു.

വെബ്സൈറ്റ് ഉദ്ഘാടനം ചലച്ചിത്രനടൻ ഡോ. റോണി ഡേവിഡ് രാജ് നിർവഹിച്ചു. ഉപദേശകൻ ഡി. അനീഷ്, പ്രസിഡന്റ് ജി.എസ്. അഭിഷേക്, ഡോ. ഫിലോമിന ജേക്കബ്, ഭവ്യ, എം. റമീസ് എന്നിവർ പ്രസംഗിച്ചു.

കലോത്സവത്തിൽ നാലു വേദികളിലായി രണ്ടായിരത്തിലധികം നഴ്സിങ് വിദ്യാർഥികളാണു മൽസരിക്കുന്നത്. ഇന്നു വൈകിട്ടു നാലിനു സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.