വി. മുരളീധരൻ ഇന്ന് രാജ്യസഭാംഗമായി പ്രതിജ്ഞയെടുക്കും

ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ ഇന്നു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്രയിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.  

കേന്ദ്രമന്ത്രിസഭയുടെ അടുത്ത പുനഃസംഘടനയിൽ മുരളീധരനെ ഉൾപ്പെടുത്തുമെന്നാണു സൂചന. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖർ എന്നിവർക്കൊപ്പം രാജ്യസഭയിൽ വി. മുരളീധരനും എത്തുന്നതോടെ മലയാളികളായ ബിജെപി രാജ്യസഭാംഗങ്ങളുടെ എണ്ണം നാലാകും. ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ഏക അംഗമാണ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധി റിച്ചഡ് ഹേ.