കെ.മാധവൻ പുരസ്‌കാരം സീതാറാം യച്ചൂരിക്ക്

തിരുവനന്തപുരം∙ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാന നേതാവുമായിരുന്ന കെ.മാധവന്റെ പേരിൽ കാഞ്ഞങ്ങാട് കെ.മാധവൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം (അര ലക്ഷം രൂപ) സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിക്ക്. 30ന് കാഞ്ഞങ്ങാട്ടു സിപിഐ അഖിലേന്ത്യാ  ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി സമ്മാനിക്കും.