നൊബേൽ ജേതാവ് നയിക്കുന്ന രസതന്ത്ര സിംപോസിയം കൊച്ചിയിൽ

കൊച്ചി ∙ 2015 ലെ നൊബേൽ സമ്മാന ജേതാവായ രസതന്ത്രജ്ഞൻ പ്രഫ. റോബർട്ട് എച്ച്. ഗ്രബ്സ്, നൊബേൽ കെമിസ്ട്രി കമ്മിറ്റി അംഗം പ്രഫ. ജാൻ എർലിങ് ബാക്‌വാൾ എന്നിവർ പങ്കെടുക്കുന്ന രാജ്യാന്തര സിംപോസിയവും കെ.വി.തോമസ് എൻഡോവ്മെന്റ് സെമിനാറും തേവര എസ്എച്ച് കോളജ് രസതന്ത്ര പിജി– ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 14, 15 തീയതികളിൽ നടക്കും. ‘അപ്ലൈഡ് കെമിസ്ട്രിയിലെ പുതിയ ട്രെൻഡുകൾ’ എന്ന വിഷയത്തിൽ നടക്കുന്ന സിംപോസിയത്തിൽ ഔഷധ– കെമിക്കൽ വ്യവസായ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. യുഎസിലെ പ്രമുഖ രസതന്ത്ര ഗവേഷകരിലൊരാളായ മലയാളി ഡോ. തോമസ് കോളാകോട്ട് ആണു മോഡറേറ്റർ. 

റജിസ്ട്രേഷന് www.ntac.shcollege.in. ഫോൺ 9447124334.