ടി.വി.കൊച്ചുബാവ കഥാപുരസ്കാരം സി.അനൂപിന്

ഇരിങ്ങാലക്കുട ∙ കഥാകൃത്തും നോവലിസ്റ്റുമായ ടി.വി.കൊച്ചുബാവയുടെ ഓർമയ്ക്കായി ഏർപ്പെടുത്തിയ യുവകലാസാഹിതി ടി.വി.കൊച്ചുബാവ കഥാപുരസ്കാരത്തിന് (25,000 രൂപ) സി.അനൂപിന്റെ ‘3 കാലങ്ങൾ’ അർഹമായി. 25നു കൂടൽമാണിക്യം കച്ചേരിവളപ്പിൽ പുരസ്കാരം നൽകും.