എംജി വിസി ഡോ. സാബു തോമസിന് ഫ്രഞ്ച് ബഹുമതി

കോട്ടയം∙ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന് ഫ്രാൻസിലെ ലൊറൈൻ സർവകലാശാലയുടെ ‘പ്രഫസർ അറ്റ് ലൊറൈൻ‘ പദവി. പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്‌നോളജി എന്നിവയിലെ മികച്ച സംഭാവനകൾ വിലയിരുത്തിയാണ് പദവി. നാലു വർഷമാണ് കാലാവധി.