ദീർഘിപ്പിച്ച പ്രസവാവധി ഏപ്രിൽ ഒന്നിനു മുൻപ് അവധി തുടങ്ങിയവർക്കും ബാധകം

ന്യൂഡൽഹി∙ ശമ്പളത്തോടുകൂടിയ പ്രസവാവധി ദീർഘിപ്പിച്ചതിന്റെ പ്രയോജനം നിലവിൽ അവധിയിലുളളവർക്കും ലഭ്യമാണെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.

ഏപ്രിൽ ഒന്നിനു പ്രാബല്യത്തിൽ വന്ന മെറ്റേണിറ്റി ബെനഫിറ്റ് ആക്ട് ഭേദഗതിയുടെ പ്രയോജനം അതിനുമുൻപുതന്നെ പ്രസവാവധി തുടങ്ങിയവർക്കു ലഭിക്കുമോ എന്ന ആശയക്കുഴപ്പം വ്യാപകമായിരുന്നു.

ഇത്തരക്കാർക്കും നിയമഭേദഗതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ശമ്പളത്തോടെയുള്ള പ്രസവാവധി 12 ആഴ്ചയിൽനിന്ന് 26 ആഴ്ച ആയാണുയർത്തിയത്.