ലോകത്ത് ഏറ്റവും ആദരിക്കപ്പെടുന്ന കമ്പനി ആപ്പിൾ

ന്യൂയോർക് ∙ ലോകത്ത് എറ്റവും ആദരിക്കപ്പെടുന്ന കമ്പനികളുടെ പട്ടിക ഫോർച്യൂൺ മാസിക അവതരിപ്പിച്ചപ്പോൾ ഒന്നാം സ്ഥാനത്ത് ആപ്പിൾ‌. ആമസോൺ ആണു രണ്ടാമത്. ഇന്റർനെറ്റ് സർവീസ്, റീട്ടെയിൽ സെയിൽസ് രംഗത്തുള്ള കമ്പനിയായ ആൽഫബെറ്റ് മൂന്നാമതെത്തി. 

ബെർക്‌ഷെർ ഹാത്‌വേയ്സ്, സ്റ്റാർബക്സ്, വാൽട്ട് ഡിസ്നി, മൈക്രോസോഫ്റ്റ്, സൗത്ത്‌വെസ്റ്റ് എയർലൈൻസ്, ഫെഡെക്സ്, ജെപി മോർഗൻ ചേസ് എന്നിവയാണ് നാലുമുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.