തരിശുഭൂമിയിൽ സൗരോർജ പ്ലാന്റ്: റജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം∙ തരിശുഭൂമിയിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കും. പുതിയ പദ്ധതിയുടെ ഭാഗമായി ഇത്തരം ഭൂമിയുള്ളവർക്ക് അനർട്ടിൽ റജിസ്റ്റർ ചെയ്യാം. പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതിന്റെ ഭാഗമായി തരിശു ഭൂമി, കൃഷിയോഗ്യമല്ലാത്ത ഭൂമി തുടങ്ങിയവയുടെ കണക്കെടുക്കുന്നുണ്ട്. അനെർട്ടിന്റെ സൗരവീഥി എന്ന മൊബൈൽ ആപ് വഴിയോ വെബ്സൈറ്റ് ആയ www.anert.gov.in വഴിയോ ഭൂമി റജിസ്റ്റർ ചെയ്യാം. ഒരു മെഗാവാട്ട് സൗരോർജ പ്ലാന്റിന് അഞ്ചേക്കർ സ്ഥലം വേണം. ഏപ്രിൽ അ‍ഞ്ചിനകം റജിസ്റ്റർ ചെയ്യണമെന്നു ഡയറക്ടർ അറിയിച്ചു.