ലുലു ഗ്രൂപ്പിന് കോഴിക്കോട്ട് 1000 കോടിയുടെ പദ്ധതി

ദുബായ് ∙ കോഴിക്കോട് മാങ്കാവിൽ 1000 കോടി രൂപയുടെ പദ്ധതിയുമായി ലുലു ഗ്രൂപ്പ്. മിനി ഷോപ്പിങ് മാളും രാജ്യാന്തര കൺവൻഷൻ സെന്ററും ഹോട്ടലും ഉൾപ്പെടുന്ന പദ്ധതി മൂന്നു മാസത്തിനകം നിർമാണം തുടങ്ങി രണ്ടുവർഷത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്നു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം.എ. യൂസഫലി പറഞ്ഞു. 3000 പേർക്ക് നേരിട്ടു തൊഴിൽ ലഭിക്കും. അനുബന്ധ മേഖലകളിൽ കൂടുതൽ അവസരങ്ങൾക്കും വഴിയൊരുങ്ങും. 20 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.