ടോപ് അപ്പുകളിൽ ഓണം ഓഫറുമായി ബിഎസ്എൻഎൽ

ആലപ്പുഴ ∙ ബിഎസ്എൻഎൽ പ്രീപെയ്ഡ് ടോപ് അപ്പുകളിൽ ഉയർന്ന സംസാരമൂല്യം അടക്കമുള്ള ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. 220, 550, 1100 രൂപയുടെ പ്രീപെയ്ഡ് ടോപ് അപ്പുകൾ ചെയ്യുമ്പോൾ യഥാക്രമം 250, 650, 1350 രൂപയുടെ സംസാരമൂല്യം ലഭിക്കും. ഈ മാസം 17 മുതൽ 23 വരെ ഓഫർ ലഭിക്കും.

ഒൻപത്, 29 രൂപയുടെ കോംബോ എസ്ടിവി വഴി പരിധിയില്ലാത്ത കോളും ദിവസം രണ്ടു ജിബി ഡേറ്റയും 100 എസ്എംഎസും ലഭിക്കും. ഒൻപതു രൂപയുടെ ഓഫറിന് ഒരു ദിവസവും 29 രൂപയ്ക്കു നാലു ദിവസവുമാണു കാലാവധി. 25 വരെയാണ് ഓഫറുകളുടെ കാലാവധി.