ആശുപത്രിയിലുണ്ടോ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്

ആശുപത്രി സേവനങ്ങൾക്ക് ജിഎസ്ടി ഒഴിവുണ്ട്. പക്ഷേ, ഫാർമസിയിൽ വിൽക്കുന്ന മരുന്നുകൾക്ക്, ഞങ്ങൾ വാങ്ങിയപ്പോൾ അടച്ച നികുതിക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നുണ്ട്. ആശുപത്രിക്കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങിയതിനും, സേവനങ്ങൾക്കും നൽകിയ ജിഎസ്ടിക്ക് ക്രെഡിറ്റ് എടുക്കാമോ? റിപ്പയറിനാണെങ്കിൽ ക്രെഡിറ്റ് എടുക്കാമോ?

∙ ആശുപത്രിയുടെ സേവനങ്ങൾക്ക് ജിഎസ്ടി ഒഴിവുള്ളതിനാൽ അതുമായി ബന്ധപ്പെട്ടുള്ള സാധനങ്ങൾക്കും സേവനങ്ങൾക്കും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ അനുവാദമില്ല. മാത്രമല്ല, സിജിഎസ്ടി 17–ാം വകുപ്പിലെ 5–ാം ഉപവകുപ്പ് പ്രകാരം സ്ഥാവര വസ്തുക്കളുടെ നിർമിതിക്കായി വാങ്ങുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും (വർക്ക് കോൺട്രാക്ട് സേവനങ്ങൾക്കും) ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ അനുവാദമില്ല. 

റിപ്പയറിനായി വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുന്നതിന് തടസ്സമില്ലെങ്കിലും ചട്ടം 42 ന് വിധേയമായി, ചട്ടത്തിൽ വിവരിച്ചിട്ടുള്ള ഫോർമുല പ്രകാരം ആനുപാതികമായി മാത്രമേ ക്രെഡിറ്റ് എടുക്കുവാൻ സാധിക്കുകയുള്ളു. ഫാർമസി പ്രവർത്തിക്കുന്ന കെട്ടിടവുമായി ബന്ധപ്പെട്ടുള്ള റിപ്പയറിനു മാത്രമാണ് ക്രെഡിറ്റ് എടുക്കുവാൻ സാധിക്കുക.

(ഫാർമസി പ്രത്യേകമായ കെട്ടിടത്തിലല്ല പ്രവർത്തിക്കുന്നതെങ്കിൽ ക്രെഡിറ്റ് കണക്കാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം).