തപാൽ ബാങ്ക് vs സ്റ്റേറ്റ് ബാങ്ക്

കയ്യെത്തും ദൂരത്തൊരു ബാങ്ക്. അത്യാവശ്യം വന്നാൽ ബാങ്ക് നേരിട്ടു തന്നെ വീട്ടുപടിക്കലെത്തും. സാധാരണക്കാരുടെ ബാങ്ക് ആയ പോസ്റ്റൽ പേയ്മെന്റ്സ് ബാങ്കിന്റെ പ്രത്യേകതയാണത്. 

ചെറിയ സംരംഭങ്ങളിലൂടെ വരുമാനം കണ്ടെത്തുന്ന വീട്ടമ്മമാർ, ചെറുകിട കച്ചവടക്കാർ, അസംഘടിത തൊഴിലാളികൾ തുടങ്ങിയവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ അനുയോജ്യമാണു തപാൽ ബാങ്ക്.

ബാങ്കല്ല, പേയ്മെന്റ്സ് ബാങ്ക്

∙ പലതരം നിക്ഷേപങ്ങളും വായ്പകളും ഡെബിറ്റ് കാർഡും ക്രഡിറ്റ് കാർഡും ഇൻഷുറൻസ് പദ്ധതികളും ഒക്കെ അടങ്ങുന്ന ടോട്ടൽ ബാങ്കിങ്ങ് സേനത്തിലേക്ക് തപാൽ ബാങ്ക് എത്തിയിട്ടില്ല.  എങ്കിലും സേവിങ്സ് നിക്ഷേപം, പണം പിൻവലിക്കൽ, കൈമാറ്റം ചെയ്യൽ, ബിൽ അടയ്ക്കൽ, 

∙ ഓൺലൈൻ ഷോപ്പിങ്ങ് അടക്കമുള്ള ചെറുകിട സേവനങ്ങൾക്കു തപാൽ ബാങ്കിനെ ആശ്രയിക്കാം.  

∙ 100 രൂപയ്ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാമെങ്കിലും പരമാവധി 1 ലക്ഷം രൂപയേ അക്കൗണ്ടിൽ സൂക്ഷിക്കാനാകൂ.  സ്ഥിര നിക്ഷേപമോ റെക്കറിങ്ങ് ഡെപ്പോസിറ്റോ സാധ്യമല്ല

∙ ചെക്ക് സർവീസ് ഇല്ല 

∙ നിക്ഷേപങ്ങൾക്ക് 4% പലിശ നിരക്ക് സ്ഥിരമായി ഉപയോഗിക്കുന്ന 5 സേവനങ്ങൾക്കായി  

∙ തപാൽ ബാങ്കിലെയുo സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സാധാരണ സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടിനെയും തമ്മിൽ താരതമ്യപ്പെടുത്തി നോക്കാം