ജെഎൽആർ: തെരേസ മേ– രത്തൻ ടാറ്റ കൂടിക്കാഴ്ച

ലണ്ടൻ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി തേരേസ മേയും വാണിജ്യ മന്ത്രി ഗ്രെഗ് ക്ലാർക്കും പ്രമുഖ ഇന്ത്യൻ വ്യവസായി രത്തൻ ടാറ്റയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു മാറുന്നതും (ബ്രെക്സിറ്റ്) യൂറോപ്പിൽ പൊതുവെയുള്ള ഡീസൽ  വിരോധവും ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥയിലുള്ള ബ്രിട്ടിഷ് കാർ നിർമാണക്കമ്പനിയായ ജാഗ്വർ ലാൻഡ് റോവറിനെ (ജെഎൽആർ) സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണു കൂടിക്കാഴ്ച. ജെഎൽആർ ഉൽപാദനം കുറച്ചാൽ ബ്രിട്ടനു വലിയ തിരിച്ചടിയാകും. ചർച്ചയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.