എന്താണ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഎഎഫ്സി)? നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ, അഥവാ ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾ രാജ്യത്തെ കമ്പനിനിയമപ്രകാരം റജിസ്റ്റർ ചെയ്തതും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ്. ഈ കമ്പനികൾക്ക് റിസർവ് ബാങ്കിന്റെ എൻബിഎഫ്സി ലൈസൻസ് / റജിസ്‌ട്രേഷൻ

എന്താണ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഎഎഫ്സി)? നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ, അഥവാ ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾ രാജ്യത്തെ കമ്പനിനിയമപ്രകാരം റജിസ്റ്റർ ചെയ്തതും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ്. ഈ കമ്പനികൾക്ക് റിസർവ് ബാങ്കിന്റെ എൻബിഎഫ്സി ലൈസൻസ് / റജിസ്‌ട്രേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഎഎഫ്സി)? നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ, അഥവാ ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾ രാജ്യത്തെ കമ്പനിനിയമപ്രകാരം റജിസ്റ്റർ ചെയ്തതും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ്. ഈ കമ്പനികൾക്ക് റിസർവ് ബാങ്കിന്റെ എൻബിഎഫ്സി ലൈസൻസ് / റജിസ്‌ട്രേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്താണ് നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (എൻബിഎഎഎഫ്സി)? 

നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ, അഥവാ ബാങ്കിങ് ഇതര ധനസ്ഥാപനങ്ങൾ രാജ്യത്തെ കമ്പനിനിയമപ്രകാരം റജിസ്റ്റർ ചെയ്തതും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ്. ഈ കമ്പനികൾക്ക് റിസർവ് ബാങ്കിന്റെ എൻബിഎഫ്സി ലൈസൻസ് / റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുണ്ട്. ഈ കമ്പനികൾക്ക് വായ്പ, നിക്ഷേപം, ഹയർപർച്ചേസ്, ലീസിങ് തുടങ്ങിയ ബിസിനസുകൾ ചെയ്യാം. 

ADVERTISEMENT

ഡെപ്പോസിറ്റ് ടേക്കിങ് എൻബിഎഫ്സികളും (കാറ്റഗറി A) നോൺ ഡെപ്പോസിറ്റ് ടേക്കിങ് എൻബിഎഫ്‌സികളും (കാറ്റഗറി B) തമ്മിലുള്ള വ്യത്യാസം എന്താണ് ? 

റിസർവ് ബാങ്കിൽ റജിസ്റ്റർ ചെയ്‌തിട്ടുള്ള എൻബിഎഫ്സികളെ രണ്ടായി തരം തിരിക്കുന്നു. 1. ഡെപ്പോസിറ്റ് ടേക്കിങ് എൻബിഎഫ്സി (കാറ്റഗറി A), 2. നോൺ ഡെപ്പോസിറ്റ് ടേക്കിങ് എൻബിഎഫ്സി (കാറ്റഗറി B). ഇവയിൽ, A കാറ്റഗറിയിൽപെട്ട എൻബിഎഫ്സികൾക്ക് മാത്രമേ പൊതുജനങ്ങളിൽനിന്നു ഡെപ്പോസിറ്റ് സ്വീകരിക്കാൻ അനുവാദമുള്ളൂ.  2000നു മുൻപു റജിസ്ട്രേഷൻ കിട്ടിയവയാണു മിക്കവയും. എന്നാൽ ഡെപ്പോസിറ്റ് ഒഴികെയുള്ള നിക്ഷേപങ്ങൾ (കടപ്പത്രങ്ങൾ പോലെ) സ്വീകരിക്കുന്നതിനു കാറ്റഗറി Aയിലും Bയിലും വരുന്ന എൻബിഎഫ്സികൾക്ക് നിയമപരമായ വിലക്കുകളില്ല. 

എൻബിഎഫ്സികളുടെ പ്രവർത്തനത്തിനുള്ള സാമ്പത്തിക സ്രോതസ്സുകൾ എന്തൊക്കെയാണ്? 

എൻബിഎഫ്സികളുടെ മുഖ്യ സാമ്പത്തിക സ്രോതസ്സുകൾ മൂലധനം, ബാങ്ക് ലോണുകൾ, ഡെപ്പോസിറ്റുകൾ, കടപ്പത്രങ്ങൾ (എൻ സി ഡി), കമേഴ്സ്യൽ പേപ്പർ, സബോർഡിനേറ്റഡ് ഡെറ്റ്സ്, പിഡിഐകൾ മുതലായവയാണ്‌. 

ADVERTISEMENT

എന്താണ് ഡെപ്പോസിറ്റ് ? 

റിസർവ് ബാങ്ക് മാസ്റ്റർ ഡയറക്‌ഷൻ - നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനീസ് (അക്‌സെപ്റ്റൻസ് ഓഫ് പബ്ലിക് ഡെപ്പോസിറ്റ്സ്) ഡയറക്‌ഷൻസ് 2016, വകുപ്പ് 3(xiii ) ഉപവകുപ്പ് (a) മുതൽ (m) ൽ പറയുന്ന നിക്ഷേപങ്ങൾ ഒഴികെ കമ്പനി സ്വീകരിക്കുന്ന എല്ലാ നിക്ഷേപങ്ങളും ഡെപ്പോസിറ്റിന്റെ പരിധിയിൽ വരും. മേൽപറഞ്ഞ ഡയറക്‌ഷൻസിന്റെ ഉപവകുപ്പ് (f )ൽ എൻസിഡികൾ ഉൾപ്പടെയുള്ള സെക്യൂരിറ്റികൾ ഡെപ്പോസിറ്റിന്റെ നിർവചനത്തിനു പുറത്താണ്. അതുപോലെതന്നെ കമ്പനീസ് (അക്‌സെപ്റ്റൻസ് ഓഫ് ഡെപ്പോസിറ്റ്സ്) റൂൾസിന്റെ വകുപ്പ് 2 (1) (c) ഉപവകുപ്പ് (vii) പ്രകാരവും എൻസിഡികൾ ഉൾപ്പടെയുള്ള സെക്യൂരിറ്റീസ് ഡെപ്പോസിറ്റിന്റെ നിർവചനത്തിനു പുറത്താണ്. 

കടപ്പത്രങ്ങൾ (എൻസിഡി) എങ്ങനെയാണു ഇഷ്യൂ ചെയ്യുന്നത് ? 

കാറ്റഗറി Bയിൽ വരുന്ന എൻബിഎഫ്സികൾക്ക് എൻസിഡി ഇഷ്യൂ ചെയ്യുന്നതിന് നിയമപരമായ തടസ്സമില്ല. കമ്പനികൾ അവയുടെ ഓഡിറ്റ് ചെയ്യപ്പെട്ട ധനകാര്യസ്ഥിതിയും പ്രവർത്തനറിപ്പോർട്ടും റിസ്ക് ഘടകങ്ങളും ഉൾപ്പെടുത്തിയ പ്രോസ്പെക്ടസ് ഓഹരി വിപണി നിയന്ത്രണ ഏജൻസിയിൽ (സെബി) ഫയൽ ചെയ്ത് അവരുടെ അനുമതിയോടുകൂടിയാണ് എൻസിഡി പബ്ലിക് ഇഷ്യൂ നടത്തുന്നത്.  കൂടാതെ പ്രൈവറ്റ് പ്ലേസ്മെന്റ് ആയും നിബന്ധനകളോടുകൂടി നിയമപരമായി കമ്പനികൾക്ക് കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യാവുന്നതാണ്.

ADVERTISEMENT

സാധാരണയായി കടപ്പത്രങ്ങൾ കമ്പനിയുടെ ആസ്തികളിന്മേൽ ഈടു നൽകി അത് കമ്പനി റജിസ്ട്രാർ മുൻപാകെ റജിസ്റ്റർ ചെയ്യേണ്ടതാണ്. അടുത്തകാലത്തു കേന്ദ്രനിർദേശപ്രകാരം (TLTRO സ്കീം) ബാങ്കുകൾ NBFC കളുടെ കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തിയത് ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. കമ്പനി നിയമം അനുസരിച്ച് ചില നിബന്ധനകൾക്കുവിധേയമായി ഈടു നൽകാതെയും കമ്പനികൾക്ക്‌ കടപ്പത്രങ്ങൾ ഇഷ്യൂ ചെയ്യാവുന്നതാണ്. 

ആരാണ് എൻസിഡി പബ്ലിക് ഇഷ്യൂ റെഗുലേറ്റ് ചെയ്യുന്നത് ? 

എൻസിഡി പബ്ലിക് ഇഷ്യൂ റെഗുലേറ്റ് ചെയുന്നത് സെബിയും കമ്പനി റജിസ്ട്രാറും സ്റ്റോക്ക് എക്സ്ചേഞ്ചും ആണ്. 

കാറ്റഗറി B എൻബിഎഫ്സികൾ എൻസിഡി ഇഷ്യൂ ചെയ്യുന്നതു നിയമപരമാണോ? 

കാറ്റഗറി B എൻബിഎഫ്സികൾക്ക് ഡെപ്പോസിറ്റ് സ്വീകരിക്കുന്നതിന് മാത്രമേ വിലക്കുള്ളൂ. ഇവ നിയമപരമായി ഇഷ്യൂ ചെയ്യുന്ന എൻസിഡികൾക്ക് വിലക്കില്ല; പൂർണമായും നിയമപരമാണ്. 

റേറ്റിങ് അർത്ഥമാക്കുന്നതെന്താണ്? എൻസിഡി പബ്ലിക് ഇഷ്യൂ ചെയ്യുന്നതിനു ഇതു ബാധകമാണോ? 

കമ്പനിയുടെ സാമ്പത്തികഭദ്രത സർട്ടിഫൈ ചെയ്യുന്നതിന് CRISIL, CARE മുതലായ ഏജൻസികളെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഏജൻസികൾ കമ്പനികളുടെ സാമ്പത്തികനിലവാരവും പണലഭ്യതയും കമ്പനിയുടെ ഭരണനിർവഹണത്തിലെ കാര്യക്ഷമത മുതലായ കാര്യങ്ങൾ പഠിച്ചശേഷം അതതു കമ്പനികൾക്ക് ഒരു റേറ്റിങ് നിശ്ചയിക്കും. എൻസിഡി പബ്ലിക് ഇഷ്യൂ ചെയ്യുന്നതിന്, കമ്പനി റേറ്റിങ് നടത്തി ആ വിവരങ്ങൾ പ്രോസ്‌പെക്ടസിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. 

എന്താണ് നിധി കമ്പനികൾ? അവർക്കു നിക്ഷേപം സ്വീകരിക്കാമോ? 

നിധി കമ്പനികൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളവയല്ല. ഇവയെ നിയന്ത്രിക്കുന്നത് കമ്പനി റജിസ്ട്രാർ ആണ്. അവയ്ക്ക് അവരുടെ അംഗങ്ങളിൽനിന്നു നിക്ഷേപങ്ങൾ സ്വീകരിക്കാനും അവർക്ക് കടം കൊടുക്കാനുമാണു സാധിക്കുക.

എന്താണ് ഡീമാറ്റ് ? 

പേപ്പർ രൂപത്തിലുള്ള നിക്ഷേപ സർട്ടിഫിക്കറ്റിനു പകരം CDSL, NSDL ഡെപ്പോസിറ്ററികളിൽ ഡിജിറ്റലായി ഇഷ്യൂ ചെയ്യുന്ന സർട്ടിഫിക്കറ്റുകളെയാണ് ഡീമാറ്റ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പോലെയാണ് നിക്ഷേപസർട്ടിഫിക്കറ്റുകൾ ഡീമാറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ഡീമാറ്റ് സ്റ്റേറ്റ്മെന്റ്. 2018 വരെയുള്ള കാലഘട്ടത്തിൽ കമ്പനികൾക്ക് എൻസിഡി സർട്ടിഫിക്കറ്റുകൾ പേപ്പർ രൂപത്തിൽ ഇഷ്യൂ ചെയ്യാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ അതിനു ശേഷം കമ്പനികൾക്ക് ഡീമാറ്റ് രീതികളിൽ മാത്രമേ ഇഷ്യൂ ചെയ്യാൻ അനുവാദമുള്ളൂ.