കോവിഡ് സൃഷ്ടിച്ച തകർച്ച മറികടന്ന് രാജ്യം സാമ്പത്തികവളർച്ച തിരിച്ചുപിടിച്ചെന്ന് സർക്കാരിന്റെ കണക്കുകൾ. 2020 ഒക്ടോബർ– ഡിസംബർ ത്രൈമാസത്തിൽ മൊത്തം ആഭ്യന്തര ഉൽപന്നം (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്– ജിഡിപി) മുൻകൊല്ലം ഇതേ കാലത്തെക്കാൾ 0.4% വളർന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് സൃഷ്ടിച്ച തകർച്ച മറികടന്ന് രാജ്യം സാമ്പത്തികവളർച്ച തിരിച്ചുപിടിച്ചെന്ന് സർക്കാരിന്റെ കണക്കുകൾ. 2020 ഒക്ടോബർ– ഡിസംബർ ത്രൈമാസത്തിൽ മൊത്തം ആഭ്യന്തര ഉൽപന്നം (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്– ജിഡിപി) മുൻകൊല്ലം ഇതേ കാലത്തെക്കാൾ 0.4% വളർന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) അറിയിച്ചു. തുടർച്ചയായ 2 ത്രൈമാസങ്ങളിലെ തളർച്ചയ്ക്കുശേഷമാണിത്.ഉൽപന്നങ്ങളും സേവനങ്ങളുമടക്കം രാജ്യത്തെ മൊത്തം സാമ്പത്തികപ്രവർത്തനങ്ങളുടെ ആകെ മൂല്യമാണ് ജിഡിപി. കൃഷി, സേവനം, നിർമാണം എന്നീ രംഗങ്ങളിലെ മികച്ച വളർച്ചയാണ് ഈ പാദത്തിലെ നേട്ടത്തിനു മുഖ്യ കാരണം. കാർഷികരംഗത്തെ വളർച്ച 3.9% ആണ്. നിർമാണമേഖല 6.2% വളർന്നു. ഫാക്ടറി ഉൽപാദനം 1.6% ഉയർന്നു. വൈദ്യുതി, വാതക ഇന്ധനം, ജലവിതരണം തുടങ്ങിയ സേവന രംഗങ്ങൾ 7.3% വളർച്ച രേഖപ്പെടുത്തി.

വാണിജ്യം, ഹോട്ടൽ വ്യവസായം എന്നീ മേഖലകൾ 7.7% ഇടിവാണു നേരിട്ടത്. ഈ രംഗങ്ങളിൽ കോവിഡ് കാരണമുണ്ടായ പ്രതിസന്ധി തുടരുകയാണ്. ഈ സാമ്പത്തികവർഷത്തുടക്കമായ 2020 ഏപ്രിൽ– ജൂൺ പാദത്തിൽ 24.4% ആയിരുന്നു ജിഡിപിയിലെ ഇടിവ്. ജൂലൈ– സെപ്റ്റംബർ പാദത്തിൽ 7.3% ഇടിവു രേഖപ്പെടുത്തി. മാർച്ചിൽ അവസാനിക്കുന്ന ഈ സാമ്പത്തികവർഷം മൊത്തത്തിൽ 8% ജിഡിപി ഇടിവാണുണ്ടാകുകയെന്ന് എൻഎസ്ഒ വിലയിരുത്തുന്നു. 7.7% ഇടിവാണ് നേരത്തേ പ്രവചിച്ചിരുന്നത്. കഴിഞ്ഞ വർഷം 145.7 ലക്ഷം കോടി രൂപ ആയിരുന്ന ജിഡിപി ഇക്കൊല്ലം 134 ലക്ഷം കോടിയിലേക്കു താഴുമെന്നാണു കണക്ക്.

ADVERTISEMENT

പ്രധാന വ്യവസായങ്ങളിൽ നേരിയ വളർച്ച

ന്യൂഡൽഹി∙ 8 സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകൾ മൊത്തത്തിൽ ജനുവരിയിൽ 0.1% വളർച്ച രേഖപ്പെടുത്തി. രാസവളം, ഉരുക്ക്, വൈദ്യുതി എന്നിവയുടെ ഉൽപാദനം മുൻകൊല്ലം ജനുവരിയിലേതിനെക്കാൾ യഥാക്രമം 2.7%, 2.6%, 5.1% എന്നിങ്ങനെ ഉയർന്നു. കൽക്കരി, ക്രൂഡ്ഓയിൽ, പ്രകൃതിവാതകം, റിഫൈനറി, സിമന്റ് രംഗങ്ങളിൽ ഉൽപാദനം കുറയുകയായിരുന്നു.