കൊച്ചി∙ സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സ്വർണ നിക്ഷേപ മാർഗമായ സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) പദ്ധതിയിൽ 14 വരെ നിക്ഷേപിക്കാം. 2021-2022 സീരീസിന്റെ ഒൻപതാം ഘട്ട വിതരണമാണിത്. ഒരു ഗ്രാം സ്വർണത്തിന് 4,786 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിജിറ്റലായി പണമിടപാട് നടത്തുന്നവർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സർക്കാരിനു വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സ്വർണ നിക്ഷേപ മാർഗമായ സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) പദ്ധതിയിൽ 14 വരെ നിക്ഷേപിക്കാം. 2021-2022 സീരീസിന്റെ ഒൻപതാം ഘട്ട വിതരണമാണിത്. ഒരു ഗ്രാം സ്വർണത്തിന് 4,786 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിജിറ്റലായി പണമിടപാട് നടത്തുന്നവർക്ക് ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും. ബോണ്ട് വിൽപന ആരംഭിക്കുന്നതിനു തൊട്ടുമുൻപുള്ള 3 പ്രവൃത്തി ദിവസങ്ങളിലെ, 999 പരിശുദ്ധ സ്വർണത്തിന്റെ ശരാശരി ക്ലോസിങ് വില അടിസ്ഥാനമാക്കിയാണ് ബോണ്ട് നിരക്ക്.

∙ കടപ്പത്രം പോലെ സ്വർണം വാങ്ങാവുന്ന പദ്ധതിയാണ് സോവറിൻ ഗോൾഡ് ബോണ്ട്. ഇതിൽ സ്വർണത്തിന്റെ മൂല്യമുള്ള സർട്ടിഫിക്കറ്റുകളാണു ലഭിക്കുക. ഒരു ഗ്രാമിന് തുല്യമായ തുകയുടെ യൂണിറ്റുകളായാണ് ഗോൾഡ് ബോണ്ട് പുറത്തിറക്കുന്നത്.

ADVERTISEMENT

∙ ബോണ്ടിന്മേൽ വായ്പ ലഭിക്കും.  കടപ്പത്രവിപണിയിൽ വിൽക്കാം. 

∙ ഒരു സാമ്പത്തിക വർഷം ഒരു ഗ്രാം മുതൽ 4 കിലോഗ്രാം വരെ സ്വർണമാണ് വ്യക്തികൾക്ക് പരമാവധി വാങ്ങാനാവുക. എന്നാൽ ട്രസ്റ്റുകൾക്കും സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വാങ്ങാം.

ADVERTISEMENT

∙ ബാങ്കുകൾ, പോസ്റ്റ് ഓഫിസുകൾ, സ്‌റ്റോക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി വാങ്ങാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ്, ഓൺലൈൻ ബാങ്കിങ് എന്നിവ വഴി ഓൺലൈനായി അപേക്ഷിക്കാം.

∙ 8 വർഷമാണ് കാലാവധി. 5 വർഷം പൂർത്തിയായാൽ ആവശ്യമെങ്കിൽ പിൻവലിക്കാം. കാലാവധിയെത്തുമ്പോഴുള്ള സ്വർണത്തിന്റെ വിപണി വില ലഭിക്കും. പ്രതിവർഷം 2.50 ശതമാനമാണ്  പലിശ നിരക്ക്. പലിശയ്ക്കു നികുതി ബാധകമാണ്.