റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ സോവറിൻ ഗോൾഡ് ബോണ്ടിൽ (എസ്ജിബി) നിക്ഷേപം നടത്തുന്നതിനായി ഇന്നുമുതൽ അപേക്ഷിക്കാം. 23 ആണ് അവസാന തീയതി. 2023–24 ലെ ആദ്യ വിൽപന 27നു നടത്തുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ഗ്രാമിന് 5926 രൂപയാണ് ഇഷ്യൂ വില. സെപ്റ്റംബർ 11 മുതൽ 15 വരെ രണ്ടാംഘട്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ സോവറിൻ ഗോൾഡ് ബോണ്ടിൽ (എസ്ജിബി) നിക്ഷേപം നടത്തുന്നതിനായി ഇന്നുമുതൽ അപേക്ഷിക്കാം. 23 ആണ് അവസാന തീയതി. 2023–24 ലെ ആദ്യ വിൽപന 27നു നടത്തുമെന്നാണ് റിസർവ് ബാങ്ക് അറിയിച്ചിരിക്കുന്നത്. ഗ്രാമിന് 5926 രൂപയാണ് ഇഷ്യൂ വില. സെപ്റ്റംബർ 11 മുതൽ 15 വരെ രണ്ടാംഘട്ട വിൽപന നടക്കും.

സോവറിൻ ഗോൾഡ് ബോണ്ടിന്റെ പ്രത്യേകതകൾ

ADVERTISEMENT

∙ കേന്ദ്ര സർക്കാരിനു വേണ്ടി റിസർവ് ബാങ്കാണ് പരമാധികാര സ്വർണ കടപ്പത്രങ്ങൾ പുറത്തിറക്കുന്നത്.

∙ സ്വർണത്തിൽ ഡിജിറ്റലായി നടത്തുന്ന നിക്ഷേപം.

∙ ഒരു ഗ്രാം മുതൽ നിക്ഷേപം നടത്താം. ഇത്തരത്തിൽ ഒരു വർഷം 4 കിലോഗ്രാം വരെ (വ്യക്തികൾക്ക്) സ്വർണം വാങ്ങാം. ട്രസ്റ്റുകൾക്ക് 20 കിലോഗ്രാം വരെ വാങ്ങാം.

∙ പ്രതിവർഷം 2.5% പലിശ ലഭിക്കുമെന്നതാണ് ഏറ്റവും വലിയ ആകർഷണം.

ADVERTISEMENT

∙ നിക്ഷേപകനു സ്വർണത്തിന്റെ വിപണി മൂല്യത്തിന്റെ 75% വരെ ബോണ്ടുകൾ പണയം വച്ച് വായ്പയുമെടുക്കാം.

∙ 8 വർഷമാണ് ബോണ്ടുകളുടെ കാലാവധി.

∙ അഞ്ചാം വർഷം മുതൽ നിക്ഷേപങ്ങൾ പിൻവലിക്കാം.

∙ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കുന്ന രാജ്യത്തെ ഒരേയൊരു സ്വർണ നിക്ഷേപം, പലിശയ്ക്ക് ആദായനികുതി ബാധകം.

ADVERTISEMENT

∙ വിൽക്കുമ്പോൾ വിപണി വില ലഭിക്കും.

∙ കാലാവധിക്കുശേഷം പിൻവലിച്ചാൽ മൂലധനനേട്ടനികുതി ഒഴിവാകും.

എങ്ങനെ, ആർക്കൊക്കെ വാങ്ങാം?

ഇന്ത്യൻ പൗരത്വമുള്ള ആർക്കും ഗോൾഡ് ബോണ്ട് വാങ്ങാം. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും സർവകലാശാലകൾക്കും ചാരിറ്റബിൾ ഇൻസ്റ്റിസ്റ്റ്യൂഷനുകൾക്കുമെല്ലാം എസ്ജിബി വാങ്ങാം. ഓൺലൈനായി വാങ്ങുമ്പോൾ ഗ്രാമിന് 50 രൂപ ഇളവു ലഭിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കും വാങ്ങാം. ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിങ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, സ്റ്റോക് എക്സ്ചേഞ്ചുകൾ, പോസ്റ്റ് ഓഫിസുകൾ, എന്നിവ വഴി ബോണ്ട് വാങ്ങാം.