മുഖവിലയിലും (ഫേസ് വാല്യു) താഴെ വിലയിൽ വ്യാപാരം നടക്കുന്ന ഓഹരികളാണ് പൊതുവെ പെനിസ്റ്റോക്സ് എന്ന പേരിലറിയപ്പെടുന്നത്. കമ്പനിയുടെ പ്രകടനം മികച്ചതല്ല എന്ന കാരണത്താലാണ് ഓഹരിവില മുഖവിലയിലും താഴെ നിൽക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞും അറിയാതെയും ധാരാളം നിക്ഷേപകർ പെനിസ്റ്റോക്കുകൾ വാങ്ങിക്കൂട്ടാറുണ്ട്. Penny stock, Stock market, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുഖവിലയിലും (ഫേസ് വാല്യു) താഴെ വിലയിൽ വ്യാപാരം നടക്കുന്ന ഓഹരികളാണ് പൊതുവെ പെനിസ്റ്റോക്സ് എന്ന പേരിലറിയപ്പെടുന്നത്. കമ്പനിയുടെ പ്രകടനം മികച്ചതല്ല എന്ന കാരണത്താലാണ് ഓഹരിവില മുഖവിലയിലും താഴെ നിൽക്കുന്നതെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞും അറിയാതെയും ധാരാളം നിക്ഷേപകർ പെനിസ്റ്റോക്കുകൾ വാങ്ങിക്കൂട്ടാറുണ്ട്. നിസ്സാര വിലയ്ക്ക് കൂടുതൽ എണ്ണം ഓഹരികൾ കൈവശപ്പെടുത്തി ഉയർന്ന ലാഭമെടുക്കാമെന്നുള്ളതാണ് ഉദ്ദേശ്യമെങ്കിലും മിക്ക അവസരങ്ങളിലും വാങ്ങാനും വിൽക്കാനും ആളില്ലാതെ പെനിസ്റ്റോക്കുകളിൽ വ്യാപാരം പൊടുന്നനെ നിലച്ചുപോകുന്നതായും കാണാം. 

പ്രമോട്ടർമാരുടെ കൈവശം കൂടുതൽ ഓഹരികൾ ഇല്ലാതിരിക്കുക, ഉയർന്ന കടബാധ്യത, പെരുകിക്കൊണ്ടിരിക്കുന്ന നഷ്ടം, വർഷങ്ങളായി ഓഹരി ഉടമകൾക്ക് ഡിവിഡൻഡ് നൽകാനില്ലാത്ത അവസ്ഥ മുതലായവയെല്ലാം പെനിസ്റ്റോക്സ് കമ്പനികളുടെ സ്വഭാവ വിശേഷങ്ങളാണ്. ചില അവസരങ്ങളിൽ പെനി സ്റ്റോക്സ് നിക്ഷേപകർക്ക് വമ്പൻ ലാഭം നൽകിയിട്ടുണ്ടാവുമെങ്കിലും അതിനർഥം വളരെ ഉയർന്ന റിസ്ക് എടുത്ത് അത്തരം ഓഹരികൾ വാങ്ങിവയ്ക്കാമെന്നല്ല, മറിച്ച് ഏതുകാരണത്താലാണ് ഈ ഓഹരികൾ പെനിവിഭാഗത്തിലെത്തപ്പെട്ടതെന്ന് വസ്തുനിഷ്ഠമായി പരിശോധിക്കുകയാണ് നിക്ഷേപകർ ആദ്യം ചെയ്യേണ്ടത്.

ADVERTISEMENT

ഭാവിയിൽ കമ്പനി അതിന്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള സാധ്യത കണക്കുകളുടെയും മറ്റ് പഠനങ്ങളുടെയും സഹായത്തോടെ ഉറപ്പുവരുത്തിയതിനു ശേഷം മാത്രം പണം നിക്ഷേപിക്കുക. വിപണി താഴെ വരുന്ന സന്ദർഭങ്ങളിൽ മികച്ച മുൻനിര കമ്പനികളുടെ ഓഹരികളിൽ ഘട്ടം ഘട്ടമായി നിക്ഷേപിച്ചു വരുന്നതാണ്, പെനി സ്റ്റോക്കുകളുടെ പിറകെ പോകുന്നതിനേക്കാളും ബുദ്ധി എന്നത് ഈയവസരത്തിൽ ഓർക്കുമല്ലോ. 

കഴിഞ്ഞ ആറു മാസ കാലയളവിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയവയും കനത്ത നഷ്ടം നേരിടേണ്ടി വന്നവയുമായ ഏതാനും ചില പെനി സ്റ്റോക്കുകൾ പട്ടികയിൽ കൊടുത്തിരിക്കുന്നു. പഠനത്തിന്റെ ഭാഗമായാണ് ഈ വിവരങ്ങൾ നൽകുന്നതെന്നും വാങ്ങാനോ വിൽക്കാനോ ഉള്ള സിഗ്നൽ അല്ല എന്നും ദയവായി ഓർക്കുക. 

ADVERTISEMENT

ബാധ്യതകളുടെ സൂചന

ഉയർന്നുവരുന്ന കടബാധ്യതകളും വർഷാവർഷം കൂടിക്കൊണ്ടിരിക്കുന്ന നഷ്ടങ്ങളുടെ കണക്കുകളുമൊക്കെ കമ്പനിയിൽ നിക്ഷേപകർക്കുള്ള വിശ്വാസം ഇല്ലാതാക്കുകയും ഓഹരി വില ക്രമേണ താഴേക്ക് പതിക്കുകയും ചെയ്യുന്നു. കമ്പനിയുടെ മൊത്തം ബാധ്യതയുടെ തോത് എത്രയാണെന്നും കമ്പനി പ്രവർത്തിച്ചുവരുന്നത് പ്രധാനമായും കടമെടുത്ത മൂലധനം കൊണ്ടാണോ അല്ലയോ എന്നുമൊക്കെ മനസ്സിലാക്കാൻ സഹായിക്കുന്ന രണ്ടു പ്രധാനപ്പെട്ട റേഷ്യോകളെക്കുറിച്ചും ഈ അവസരത്തിൽ പ്രതിപാദിക്കുന്നത് ഉചിതമായിരിക്കും.