സുഹൃത്തുക്കളായ ഏതാനും പേർ ചേർന്ന് നാട്ടിൽ ഒരു ബിസിനസ് ആരംഭിക്കുകയുണ്ടായി. ഓരോരുത്തരും തുല്യമായ തുക മൂലധനം ഇറക്കി ആരംഭിച്ച ചെറു വ്യവസായ യൂണിറ്റ് ആദ്യഘട്ടത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്നെങ്കിലും പിന്നീട് പല കാരണങ്ങൾ കൊണ്ട് പിന്നോട്ടുപോയി. തുടർന്നുള്ള ഭാവി ശോഭനമല്ല എന്നു തിരിച്ചറിഞ്ഞ സംരംഭകർ Book value, Investment|, Manorama News

സുഹൃത്തുക്കളായ ഏതാനും പേർ ചേർന്ന് നാട്ടിൽ ഒരു ബിസിനസ് ആരംഭിക്കുകയുണ്ടായി. ഓരോരുത്തരും തുല്യമായ തുക മൂലധനം ഇറക്കി ആരംഭിച്ച ചെറു വ്യവസായ യൂണിറ്റ് ആദ്യഘട്ടത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്നെങ്കിലും പിന്നീട് പല കാരണങ്ങൾ കൊണ്ട് പിന്നോട്ടുപോയി. തുടർന്നുള്ള ഭാവി ശോഭനമല്ല എന്നു തിരിച്ചറിഞ്ഞ സംരംഭകർ Book value, Investment|, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഹൃത്തുക്കളായ ഏതാനും പേർ ചേർന്ന് നാട്ടിൽ ഒരു ബിസിനസ് ആരംഭിക്കുകയുണ്ടായി. ഓരോരുത്തരും തുല്യമായ തുക മൂലധനം ഇറക്കി ആരംഭിച്ച ചെറു വ്യവസായ യൂണിറ്റ് ആദ്യഘട്ടത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്നെങ്കിലും പിന്നീട് പല കാരണങ്ങൾ കൊണ്ട് പിന്നോട്ടുപോയി. തുടർന്നുള്ള ഭാവി ശോഭനമല്ല എന്നു തിരിച്ചറിഞ്ഞ സംരംഭകർ Book value, Investment|, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുഹൃത്തുക്കളായ ഏതാനും പേർ ചേർന്ന് നാട്ടിൽ ഒരു ബിസിനസ് ആരംഭിക്കുകയുണ്ടായി. ഓരോരുത്തരും തുല്യമായ തുക മൂലധനം ഇറക്കി ആരംഭിച്ച ചെറു വ്യവസായ യൂണിറ്റ് ആദ്യഘട്ടത്തിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവന്നെങ്കിലും പിന്നീട് പല കാരണങ്ങൾ കൊണ്ട് പിന്നോട്ടുപോയി. തുടർന്നുള്ള ഭാവി ശോഭനമല്ല എന്നു തിരിച്ചറിഞ്ഞ സംരംഭകർ സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനിച്ചു. ആദ്യപടിയായി സ്ഥാപനത്തിന്റെ ആസ്തികൾ മൊത്തമായി വിൽക്കുകയും അതുവഴി ലഭിച്ച പണത്തിൽനിന്ന്, സ്ഥാപനത്തിനു വായ്പ നൽകിയവരുടെ ബാധ്യതകൾ അടച്ചു തീർക്കുകയും ചെയ്തു.

ഏറ്റവും ഒടുവിൽ മിച്ചം വന്ന തുക സുഹൃത്തുക്കളെല്ലാവരും ചേർന്ന് വീതിച്ചെടുത്തു.പങ്കാളിത്ത ബിസിനസിലും കൂട്ടുകച്ചവടത്തിലും മറ്റും ചിലപ്പോൾ സംഭവിക്കാറുള്ള ഒരു കാര്യമാണു മുകളിൽ പരാമർശിച്ചത്. ഇതേ സാഹചര്യം ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയിലാണ് വന്നു ചേരുന്നതെന്നിരിക്കട്ടെ. മുന്നോട്ടു പോകാൻ കഴിയാത്ത ചുറ്റുപാടിൽ കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെടുന്നു. ആദ്യം കടബാധ്യതകളെല്ലാം തീർക്കുകയും തുടർന്ന് മുൻഗണനാ ഓഹരികൾ അഥവാ പ്രിഫറൻസ് ഷെയർഹോൾഡർമാരുണ്ടെങ്കിൽ അവർക്ക് അവകാശപ്പെട്ട തുക തിരിച്ചു നൽകുകയും ചെയ്തശേഷം ഒടുവിൽ ഇക്വിറ്റി ഓഹരി ഉടമകൾക്ക് വീതിച്ചെടുക്കാനായി ഒരു തുക മിച്ചം വന്നെന്നു കരുതുക.

ADVERTISEMENT

ഈ തുകയാണ് കമ്പനിയുടെ ബുക്ക് വാല്യു എന്ന പേരിലറിയപ്പെടുന്നത്. ബുക്ക് വാല്യു ആയി ലഭിക്കുന്ന സംഖ്യയെ കമ്പനി ഇക്വിറ്റി ഓഹരികളുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന സംഖ്യയാണ് ബുക്ക് വാല്യു പെർ ഷെയർ. മറ്റൊരർഥത്തിൽ പറഞ്ഞാൽ കമ്പനിയുടെ മൊത്തം ആസ്തികളിൽനിന്ന്, തീർക്കാനുള്ള ബാധ്യതകളും പ്രിഫറൻസ് ഓഹരി ഉടമകൾ ഉണ്ടെങ്കിൽ അവർക്ക് അവകാശപ്പെട്ട തുകയും കുറയ്ക്കുമ്പോൾ ലഭിക്കുന്ന തുകയെ കമ്പനിയുടെ ഇക്വിറ്റി ഓഹരികളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ ബുക്ക് വാല്യു പെർ ഷെയർ കണ്ടെത്താവുന്നതാണ്. (കമ്പനികളുടെ ഫിനാൻഷ്യൽ ഡേറ്റ പ്രസിദ്ധപ്പെടുത്തുന്ന മിക്ക വെബ്സൈറ്റുകളിലും ബുക്ക് വാല്യു സംബന്ധിച്ച വിവരങ്ങൾ ലഭ്യമാണ്). 

ബുക്ക് വാല്യു നിക്ഷേപകർക്ക് നൽകുന്ന സൂചനകൾ 

സാധാരണ ഗതിയിൽ ഓഹരിയുടെ നിലവിലെ മാർക്കറ്റ് വിലയുമായിട്ടാണ് നിക്ഷേപകർ ബുക്ക് വാല്യുവിനെ താരതമ്യം ചെയ്യാറുള്ളത്. അവരുടെ കണക്കുകൂട്ടലുകൾ താഴെ പറയും പ്രകാരമാണ്. 

∙ കമ്പനിയുടെ ബുക്ക് വാല്യു പെർ ഷെയർ നിലവിലെ മാർക്കറ്റ് വിലയെക്കാൾ കൂടുതലാണെങ്കിൽ അത് അർഥമാക്കുന്നത് കമ്പനിയുടെ യഥാർഥ മൂല്യം വിപണിയിൽ കാണുന്ന വിലയേക്കാൾ മികച്ചതാണെന്നും അതിനാൽ പ്രസ്തുത ഓഹരി നിക്ഷേപത്തിനായി പരിഗണിക്കാമെന്നുമാണ്. 

ADVERTISEMENT

∙ ബുക്ക് വാല്യു പെർ ഷെയർ വിപണി വിലയെക്കാൾ കുറവാണെങ്കിൽ കമ്പനിയുടെ യഥാർഥ മൂല്യം വിപണിയിൽ പ്രതിഫലിക്കുന്നതു പോലെ അത്ര തന്നെ മെച്ചപ്പെട്ടതല്ലെന്നും പ്രസ്തുത ഓഹരിയിൽ കൂടുതൽ പ്രതീക്ഷ വയ്ക്കേണ്ടതില്ല എന്നും.

നിക്ഷേപകർ ഓർത്തിരിക്കേണ്ടത് 

മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന ധാരാളം കമ്പനികളുടെ ബുക്ക് വാല്യു, വിപണി വിലയേക്കാൾ വളരെ താഴെയാണെന്നു കണ്ടുവരാറുണ്ട്. നേരെ തിരിച്ചുള്ളതിനും ഉദാഹരണങ്ങൾ കുറവല്ല. ഇത് എങ്ങനെ സംഭവിക്കുന്നു? ബുക്ക് വാല്യു എന്നത് ബാലൻസ് ഷീറ്റിൽ ലഭ്യമായ ഏതാനും സംഖ്യകൾ അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന ഒരു തുകയാണ്. ഈ സംഖ്യകളിൽ വരുന്ന ഏറ്റക്കുറച്ചിലുകളനുസരിച്ച് ബുക്ക് വാല്യുവിലും വ്യത്യാസങ്ങൾ കണ്ടേക്കാം.

ഉദാഹരണത്തിന് ഫിക്സ്ഡ് ആസ്തികൾ ധാരാളമുള്ള ഒരു കമ്പനിയുടെ ബുക്ക് വാല്യു ഉയർന്നു നിൽക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഭാവിയിൽ മികച്ച വളർച്ച ഉറപ്പാക്കി ഉയർന്ന അളവിൽ ലോണുകളെടുത്ത് ബിസിനസ് വിപുലീകരിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം ബുക്ക് വാല്യു ഒരുപക്ഷേ താഴെയായിരിക്കാം. എന്നാൽ കമ്പനിയുടെ ഭാവി വളർച്ച മുൻകൂട്ടി കാണുന്ന നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടുകയും അതുവഴി വിപണി വില ഉയരത്തിലെത്തുകയും ചെയ്യും.

ADVERTISEMENT

മറ്റൊരു നിരീക്ഷണം ഐ ടി മേഖലയിലെ കമ്പനികളുമായി ബന്ധപ്പെട്ടതാണ്. ഐ ടി കമ്പനികളുടെ ആസ്തി എന്നത് വമ്പൻ പ്ലാന്റുകളോ മെഷിനറികളോ ഭൂമിയോ പോലെ ഫിക്സ്ഡ് വിഭാഗത്തിൽ പെടുന്നവയല്ല, മറിച്ച് അവിടെ ജോലി ചെയ്യുന്ന പ്രഫഷനലുകളുടെ ബുദ്ധിയിലും കഴിവുകളിലുമാണ്. അദൃശ്യമായ ഇത്തരം ആസ്തികൾ ബാലൻസ് ഷീറ്റിൽ സംഖ്യകളുടെ രൂപത്തിൽ കാണിക്കാത്തതിനാൽ തന്നെ ബുക്ക് വാല്യു പെർ ഷെയർ മിക്ക സമയത്തും വിപണി വിലയേക്കാൾ താഴ്ന്നു നിൽക്കാറാണ് പതിവ്. 

ചുരുക്കത്തിൽ, ബുക്ക് വാല്യു പെർ ഷെയർ എന്നത് നിക്ഷേപകർക്കിടയിൽ വളരെ പോപ്പുലർ ആയതും ഒരു പരിധി വരെ എളുപ്പം കണ്ടെത്തി അപഗ്രഥനം ചെയ്യാൻ സാധിക്കുന്നതുമായ ഒരു നിക്ഷേപ സൂചകമാണെങ്കിലും ബുക്ക് വാല്യുവിനെ മാത്രം അടിസ്ഥാനപ്പെടുത്തി നിക്ഷേപം നടത്താനോ വിറ്റുമാറാനോ ഉള്ള തീരുമാനം എടുക്കാതിരിക്കുക. കമ്പനിയുടെ സംഖ്യാപരവും ഗുണപരവുമായ മറ്റനേകം ഘടകങ്ങളെ ആശ്രയിച്ചാണ് ഓഹരിയുടെ വിപണി വില മുകളിലോട്ടും താഴോട്ടും ചലിക്കുന്നത്. 

കെ.സി.ജീവൻകുമാർ (ഹെഡ്, ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)

Content Highlights: Book value investor