തിരുവനന്തപുരം ∙ നിലവിലെ ചർച്ചകൾ വിജയത്തിലേക്കു നീങ്ങിയാൽ കിംസ് ഹെൽത്തിന്റെ 70 ശതമാനത്തിലേറെ ഓഹരികളും വൻകിട അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബ്ലാക് സ്റ്റോൺ കരസ്ഥമാക്കും. ബ്ലാക്ക്സ്റ്റോണിനൊപ്പം മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസാണ് കിംസിന്റെ ഓഹരികൾ വാങ്ങുന്നതിനുള്ള ചർച്ചകളുടെ അവസാനഘട്ടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ നിലവിലെ ചർച്ചകൾ വിജയത്തിലേക്കു നീങ്ങിയാൽ കിംസ് ഹെൽത്തിന്റെ 70 ശതമാനത്തിലേറെ ഓഹരികളും വൻകിട അമേരിക്കൻ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ബ്ലാക് സ്റ്റോൺ കരസ്ഥമാക്കും.ബ്ലാക്ക്സ്റ്റോണിനൊപ്പം മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസാണ് കിംസിന്റെ ഓഹരികൾ വാങ്ങുന്നതിനുള്ള ചർച്ചകളുടെ അവസാനഘട്ടത്തിൽ എത്തിയത്. നിലവിലെ മാനേജ്മെന്റിന് 10% ഓഹരി നൽകിക്കൊണ്ട് 90% ഓഹരിയിലും തങ്ങൾക്കു ലഭിക്കണമെന്നാണു മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ് താൽപര്യപ്പെട്ടത്. സ്വകാര്യ ഇക്വിറ്റി രംഗത്തെ ആഗോള വമ്പനായ ബ്ലാക്സ്റ്റോണുമായി കൈ കൊടുക്കാൻ കിംസ് മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

ബ്ലാക്സ്റ്റോണുമായി ധാരണയിൽ എത്തിയാൽ 3 മാസത്തിനകം കരാർ ഏർപ്പെടും. ഭൂരിപക്ഷം ഓഹരികളും പുതിയ കമ്പനിക്ക് കൈമാറിയാലും മാനേജ്മന്റിന് മാറ്റം ഉണ്ടാകില്ല. ശേഷിക്കുന്ന 25 ശതമാനത്തിലേറെ ഓഹരിയുമായി തുടരുന്ന മാനേജ്മെന്റിനെ ഇപ്പോഴത്തെ ചെയർമാൻ എം.ഐ.ഷഹദുള്ള തുടർന്നും നയിക്കും.

ADVERTISEMENT

മുംബൈ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി കമ്പനിയായ ട്രൂനോർത്തിന് ഇപ്പോൾ കിംസിന്റെ 42% ഓഹരികൾ ഉണ്ട്. ഇതു ബ്ലാക്സ്റ്റോൺ വാങ്ങും. ഒപ്പം 20 ശതമാനത്തിലേറെയുള്ള ന്യൂനപക്ഷ ഓഹരികളും സ്വന്തമാക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കിംസ് ഹെൽത്ത്‌കെയറിന് തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തൽമണ്ണ എന്നിവിടങ്ങളിലായുള്ള ആശുപത്രികളെല്ലാം ഈ കൈമാറ്റത്തിന്റെ ഭാഗമാകും.

ഹൈദരാബാദിലെ വൻകിട സ്വകാര്യ ആശുപത്രിയായ കെയർ ഗ്രൂപ്പിന്റെ 70% ഓഹരികളും ബ്ലാക്സ്റ്റോൺ വാങ്ങുന്നുണ്ട്. കിംസും കെയറും രണ്ടായി തന്നെ തുടരട്ടെയെന്നാണ് ബ്ലാക്സ്റ്റോണിന്റെ തീരുമാനം. ഓഹരി കൈമാറ്റം പൂർത്തിയായശേഷം ഐപിഒയിലേക്കു കടക്കും. ബ്ലാക്സ്റ്റോൺ ആദ്യമായാണു രാജ്യത്ത് ആശുപത്രി ശൃംഖലയുടെ തലപ്പത്ത് എത്തുന്നത്.