ഇന്ത്യൻ വാഹന രംഗത്തും ലോജിസ്റ്റിക് മേഖലയിലെ സപ്ലയർമാരായ അനുബന്ധ കമ്പനി മേഖലകളിലും നടക്കുന്ന വളർച്ചയുടെ അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ടേഷൻ– ലോജിസ്റ്റിക്സ് പോലുള്ള സെക്ടർ ഫണ്ടുകൾ മുന്നേറുന്നത്. മോട്ടർ വാഹന ഉൽപാദന രംഗത്തെ ആദ്യ അഞ്ചു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വാഹന രംഗത്തും ലോജിസ്റ്റിക് മേഖലയിലെ സപ്ലയർമാരായ അനുബന്ധ കമ്പനി മേഖലകളിലും നടക്കുന്ന വളർച്ചയുടെ അടിസ്ഥാനത്തിലാണ് ട്രാൻസ്പോർട്ടേഷൻ– ലോജിസ്റ്റിക്സ് പോലുള്ള സെക്ടർ ഫണ്ടുകൾ മുന്നേറുന്നത്. മോട്ടർ വാഹന ഉൽപാദന രംഗത്തെ ആദ്യ അഞ്ചു രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. ഈ രംഗത്തെ ഉപവിഭാഗങ്ങളായ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഇടത്തരം–ഹെവി വാണിജ്യ വാഹനങ്ങൾ, ട്രാക്ടറുകൾ തുടങ്ങിയവയുടെ ദീർഘകാല വളർച്ചയാണെങ്കിൽ ഉയർന്ന ഒറ്റയക്കത്തിലുമാണ്. ഇവിടെയുള്ള കുറഞ്ഞ തോതിലെ ഉടമസ്ഥതയും വളരുന്ന ഇടത്തരക്കാരും ഇന്ത്യൻ ജനസംഖ്യയിലെ ഗണ്യമായ വിഭാഗം യുവാക്കളാണെന്ന വസ്തുതയുമെല്ലാം ഈ രംഗത്തു ഭാവിയിൽ വൻ വളർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്യുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ട സപ്ലെ ചെയിൻ രംഗവും ഈ വളർച്ച നേടുന്നുണ്ട്. ആ നേട്ടങ്ങൾ തുടരുകയും ചെയ്യും. 

കഴിഞ്ഞ മൂന്നു വർഷം ധാരാളം വെല്ലുവിളികളും ഈ മേഖലയ്ക്കു നേരിടേണ്ടിവന്നു. കഴിഞ്ഞ നാലു ദശാബ്ദങ്ങളിൽ ഏറ്റവും മോശമായ വിൽപനയാണ് കാണാനായത്. ഈ ഘടകങ്ങൾ ലാഭ മാർജിന്റെ കാര്യത്തിൽ ഗണ്യമായ സമ്മർദം സൃഷ്ടിക്കുകയും ചെയ്തു. നിഫ്റ്റി സൂചികയെ അപേക്ഷിച്ച് നിഫ്റ്റി ഓട്ടോ സൂചിക 13.4% താഴ്ന്ന നിലയിലാകുകയും ചെയ്തു (2022 ഏപ്രിലിൽ). 

ADVERTISEMENT

എന്നാൽ ഇപ്പോൾ സാമ്പത്തിക പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കു തിരിച്ചുവരികയാണ്. മിക്കവാറും ജനങ്ങളുടെ വരുമാനം മെച്ചപ്പെടുന്നതിലേക്കും ഇതു വഴിതുറന്നിട്ടുണ്ട്. ഒഇഎം മേഖലയും മുൻകാലത്തു നേരിട്ട വെല്ലുവിളികളെ മറികടക്കാനുള്ള നീക്കങ്ങൾ നടത്തുന്നു. പുതിയ ഉൽപന്നങ്ങൾ അവർ അവതരിപ്പിക്കുകയും ഘട്ടം ഘട്ടമായുള്ള വില വർധന നടത്തുകയും ചെയ്യുന്നുണ്ട്. ചെലവു വർധന, തിരിച്ചു വരവിനു ശേഷമുള്ള വേഗത്തിലുള്ള വരുമാന വർധന, വൈദ്യുത വാഹനങ്ങൾ ഉൾപ്പെടെയുള്ള പുതിയ ഉൽപന്നങ്ങളുടെ അവതരണം തുടങ്ങിയവ മികച്ച രീതിയിൽ എണ്ണവും മൂല്യവും വർധിക്കാൻ ഈ മേഖലയെ സഹായിക്കും. മെച്ചപ്പെട്ട വരുമാനം എന്നത് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനവും ഇടക്കാലത്തേക്ക് ശക്തമായ വരുമാന വർധനവും ലഭ്യമാക്കും. സർക്കാർ നയങ്ങൾ വളർച്ചനിരക്കിനെ ത്വരിതപ്പെടുത്തും. അതുകൊണ്ടു തന്നെ ഓട്ടോ, ലോജിസ്റ്റിക് മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതികൾ സമ്പദ്ഘടനയുടെ ശരാശരി തിരിച്ചുവരവിനെക്കാൾ മികച്ച വളർച്ച രേഖപ്പെടുത്തും. 

∙ സച്ചിൻ ത്രിവേദി

ADVERTISEMENT

ഫണ്ട് മാനേജറും ഗവേഷണ (ഓഹരി) മേധാവിയും,യുടിഐ എഎംസി