കൊച്ചി∙ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഇന്ത്യ ഇന്റർനാഷനൽ ബുള്ള്യൻ എക്സ്ചേഞ്ച് (ഐഐബിഎക്സ്) നിലവിൽ വന്നതോടെ കേരളത്തിലെ പ്രമുഖ സ്വർണാഭരണ ഗ്രൂപ്പുകളും അവിടെ ഓഫിസ് സ്ഥാപിച്ച് സ്വർണം–വെള്ളി വാണിജ്യം നടത്താൻ ഒരുക്കം തുടങ്ങി. സ്വർണ ബിസിനസ് രംഗത്ത് 25 കോടി മിനിമം ആസ്തിയുള്ളവർക്കാണ് അവിടെ റജിസ്റ്റർ ചെയ്ത് Jewellery, Gujarat, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിൽ ഇന്ത്യ ഇന്റർനാഷനൽ ബുള്ള്യൻ എക്സ്ചേഞ്ച് (ഐഐബിഎക്സ്) നിലവിൽ വന്നതോടെ കേരളത്തിലെ പ്രമുഖ സ്വർണാഭരണ ഗ്രൂപ്പുകളും അവിടെ ഓഫിസ് സ്ഥാപിച്ച് സ്വർണം–വെള്ളി വാണിജ്യം നടത്താൻ ഒരുക്കം തുടങ്ങി. സ്വർണ ബിസിനസ് രംഗത്ത് 25 കോടി മിനിമം ആസ്തിയുള്ളവർക്കാണ് അവിടെ റജിസ്റ്റർ ചെയ്ത് ട്രേഡിങ് നടത്താനുള്ള അനുമതി. ഇതിനകം ഇന്ത്യയാകെ നിന്ന് 64 പ്രമുഖ ജ്വല്ലറികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. അവയിൽ മലബാർ ഗോൾഡ്, കല്യാൺ ജ്വല്ലേഴ്സ്, ടൈറ്റൻ, സാവേരി തുടങ്ങിയ പ്രമുഖരുണ്ട്. ഇവർക്കെല്ലാം ഐഐബിഎക്സ് വഴി സ്വർണം ഇറക്കുമതി ചെയ്യാനുള്ള റിസർവ് ബാങ്ക് ചട്ടങ്ങളും തയാറായി.

ബുള്ള്യൻ എക്സ്ചേഞ്ചുകളിൽ ലോകത്തുതന്നെ മൂന്നാമത്തേതാണ് ഐഐബിഎക്സ്. ലോകരാജ്യങ്ങളിൽ സ്വർണ ഉപയോഗത്തിൽ രണ്ടാം സ്ഥാനമുള്ള ഇന്ത്യയിലെ ബുള്ള്യൻ എക്സ്ചേഞ്ച് സ്വർണ ഇറക്കുമതിയുടെ കവാടമായി മാറുമെന്നു കരുതപ്പെടുന്നു. മറ്റു പ്രയോജനങ്ങൾ– 1. രാജ്യാന്തര സ്വർണവിലയുടെ സ്വാധീനത്തിൽ പെടാതെ ഇന്ത്യയാകെ സ്വർണത്തിന് ഏകീകൃത വില നിശ്ചയിക്കുക. 2. സ്വർണം–വെള്ളി വാണിജ്യത്തിൽ സുതാര്യത ഉറപ്പു വരുത്തുക. 3. നിലവിൽ അസംഘടിതമായ മേഖലയെ സംഘടിതമാക്കുക. 4. ഗുണനിലവാരത്തിൽ മാനകീകരണം (സ്റ്റാൻഡേഡൈസേഷൻ) കൊണ്ടുവരുക.സ്വർണവും വെള്ളിയും കട്ടികളായോ നാണയങ്ങളായോ ബിസ്ക്കറ്റ് രൂപത്തിലോ വാങ്ങലും വിൽക്കലുമാണ് ബുള്ള്യൻ എക്സ്ചേഞ്ചിൽ നടക്കുന്നത്.  അതിനാൽത്തന്നെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണവിൽപനയുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽനിന്ന് സ്വാഭാവികമായും ധാരാളം റജിസ്ട്രേഷനുകളുണ്ടാവും.

ADVERTISEMENT

എന്താണ് ഗിഫ്റ്റ് സിറ്റി?

ഗാന്ധിനഗർ ജില്ലയിൽ ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് സിറ്റി (ഗിഫ്റ്റ് സിറ്റി) ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവീസസ് സെന്ററിന്റെ (ഐഎഫ്എസ്‌സി) ആസ്ഥാനമാണ്. ഐഎഫ്എസ്‌സിയിൽ ധനകാര്യ ഉൽപന്നങ്ങളുടെ ട്രേഡിങ്ങാണു നടക്കുന്നത്. മ്യൂച്വൽ ഫണ്ടുകൾ, വിസി ഫണ്ടുകൾ, പ്രൈവറ്റ് ഇക്വിറ്റി തുടങ്ങിയവ. ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും ഉൾപ്പടെ ലോക ധനകാര്യ രംഗത്തെ 180 കമ്പനികൾ ഇവിടെയുണ്ട്– ഉദാ. ജെ.പി.മോർഗൻ, ഡോയ്ചെ ബാങ്ക്, കെപിഎംജി, ജപ്പാന്റെ എംയുഎഫ്ജി, എൽഐസി, ജിഐസി...എൻഎസ്ഇയും സിംഗപ്പൂർ ഓഹരി വിപണിയും (എസ്ജിഎക്സ്) തമ്മിലുള്ള സഹകരണവും ഇവിടെ ആരംഭിച്ചു.

ഗിഫ്റ്റ് സിറ്റി

∙ഗാന്ധിനഗർ ജില്ലയിൽ 886 ഏക്കറിൽ. അതിൽ 261 ഏക്കറിൽ എസ്ഇസെഡ്. 

ADVERTISEMENT

∙പാർലമെന്റ് പാസാക്കിയ നിയമം അനുസരിച്ചാണ് ഐഎഫ്എസ്‌സി. 

∙ഐഎൽ ആന്റ് എഫ്എസും ഗുജറാത്ത് സർക്കാരും ചേർന്ന സംയുക്ത സംരംഭം.

∙ അത്യാധുനിക കെട്ടിടങ്ങളും റോഡുകളും ഉൾപ്പടെ ധനകാര്യ പാർക്ക്.

∙റീ ഇൻഷുറൻസ്, വിമാനം പാട്ടത്തിനു കൊടുക്കൽ തുടങ്ങിയ ബിസിനസുകളും.

ADVERTISEMENT

∙180 കമ്പനികൾ. 12000 പേർക്ക് തൊഴിൽ.

∙ഐഎഫ്എസ്‌സി അതോറിറ്റിയാണ് റഗുലേറ്റർ.

English Summary: Jewellery, Gujarat